ന്യൂഡല്‍ഹി: ആല്‍ക്കഹോള്‍ ചേര്‍ത്ത ഹാന്‍ഡ് സാനിറ്റൈസറുകളുടെ കയറ്റുമതി നിരോധനം നീക്കി കേന്ദ്രം. ഡിസ്പെന്സര് പമ്പുകളുള്ള കണ്ടെയ്നറുകളില്‍ ആല്‍ക്കഹോള്‍ അടിസ്ഥാനമാക്കിയുള്ള ഹാന്‍ഡ് സാനിറ്റൈസര്‍ കയറ്റുമതിയ്ക്കാണ് ഇപ്പോള്‍ അനുമതി നല്‍കിയിരിക്കുന്നത്. ഇതുസംബന്ധിച്ച് വാണിജ്യ വ്യവസായ മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു.
നേരത്തെ ആഭ്യന്തര വിപണിയില്‍ ലഭ്യത ഉറപ്പാക്കുന്നതിനായി മെയ് മാസത്തിലാണ് കയറ്റുമതി നിരോധനം കൊണ്ടുവന്നത്. അതേസമയം ആല്‍ക്കഹോള്‍ അംശം ഇല്ലാത്ത സാനിറ്റൈസറുകള്‍ കയറ്റുമതി ചെയ്യുന്നതിന് നിരോധനമില്ലായിരുന്നു.കണക്കുകള്‍ പ്രകാരം 2018-19 വര്‍ഷത്തില്‍ 485 മില്യണ്‍ ഡോളറിന്റെ സാനിറ്റൈസര്‍ കയറ്റുമതിയാണ് ഇന്ത്യ നടത്തിയത്.

