കോവിഡ് വ്യാപനത്തില്‍ യുഎഇ കോണ്‍സുലേറ്റ് അടച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റ് ഒക്ടോബര്‍ 20 വരെ അടച്ചു. കോവിഡ് വ്യാപനത്തിന്‍റെ പേരിലാണ് അടച്ചത്. സ്വര്‍ണ്ണ കടത്തുകേസില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് അടച്ചിടുന്നത്. കോവിഡ് മൂലം യുഎഇ യിലേക്ക പോയ കോണ്‍സല്‍ ജനറല്‍ ജമാല്‍ ഹുസൈന്‍ അല്‍സാബി തിരിച്ചെത്തിയിട്ടില്ല.

കേരളത്തിന് പുറമേ ആന്ധ്ര പ്രദേശ്, തെലങ്കാന, കര്‍ണ്ണാടക, തമിഴ് നാട് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുളളവര്‍ക്കും തിരുവനന്തപുരത്തുനിന്നാണ് സേവനങ്ങള്‍ ലഭ്യമാക്കുന്നത്. യുഎ ഇ യിലേക്ക് പോകുന്നവരുടെ വിസ അനുവദിക്കല്‍, രേഖകളുടെ സാക്ഷ്യപ്പെടുത്തല്‍, എന്നിവയാണ് കോണ്‍സുലേറ്റുവഴിയുളള പ്രധാന സേവനങ്ങള്‍

അതേസമയം കോണ്‍സുലേറ്റ് ചെന്നൈയിലേക്ക് മാറ്റുമെന്ന് സൂചനകള്‍ വന്നിരുന്നു. എന്നാല്‍ അത് പ്രചരണം മാത്രമാണെന്നാണ് വിവരം. കോവിഡ് കാരണം കോണ്‍സുലേറ്റ ്‌നേരത്തേയും അടച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →