കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം എൽ ഡി എഫിൽ

കോട്ടയം: കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം എൽ ഡി എഫിലെത്തി. കോട്ടയത്തെ പാർടി സംസ്ഥാന കമ്മറ്റി ഓഫീസിൽ ചേർന്ന വാർത്താ സമ്മേളനത്തിൽ വച്ചാണ് എൽ ഡി എഫിൽ ചേരാനുള്ള തീരുമാനം പാർട്ടി നേതാവ് ജോസ് കെ മാണി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. പാർലമെൻ്ററി പാർടി യോഗം ചേർന്ന് ഇടത് മുന്നണി പ്രവേശനത്തിന് അനുമതി നൽകിയ ശേഷമാണ് നേതാക്കൾ മാധ്യമങ്ങളെ കണ്ടത്. രാജ്യസഭാംഗത്വം രാജി വയ്ക്കുമെന്നും ജോസ് കെ മാണി വ്യക്തമാക്കിയിട്ടുണ്ട്.

Read more… ഇടതുപക്ഷ ജനാധിപത്യ മുന്നണിയില്‍ അടിയുറച്ച്‌ നില്‍ക്കുമെന്ന് മാണി. സി. കാപ്പന്‍

38 വർഷം നീളുന്ന പാർടിയുടെ യു ഡി എഫ് ബന്ധത്തിനാണ് ഈ പ്രഖ്യാപനത്തോടെ വിരാമമാകുന്നത്. 1982 നു ശേഷം ആദ്യമായാണ് ഇടതു ചേരിയിലേക്ക് കെ എം മാണിയുടെ പാർടി എത്തുന്നത്.

മാണിസാറിനെയും തന്നെയും പാർടി നേതാക്കളെയും യു ഡി എഫ് അപമാനിച്ചെന്ന് ജോസ് കെ മാണി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വെറും ഒരു പഞ്ചായത്തിൻ്റെ പേരിലാണ് തങ്ങളെ യു ഡി എഫിൽ നിന്നും പുറത്താക്കിയത്. പല തവണ ആവശ്യപ്പെട്ടിട്ടും ചർച ചെയ്യാൻ തയ്യാറായില്ല. പാലാ ഉപതെരഞ്ഞെടുപ്പിൽ തങ്ങളെ ചതിച്ചു. നിയമ സഭയ്ക്ക് അകത്തും അപമാനിച്ചു. മാണി സാറിൻ്റെ വീട് മ്യൂസിയം ആക്കണമെന്നു വരെ ആവശ്യപ്പെട്ടു. കോട്ടയം ലോക്സഭാ സീറ്റിനും ചിലർ അവകാശം ഉന്നയിച്ചെന്നും ജോസ് കെ മാണി പറഞ്ഞു. “ആത്മാഭിമാനം നഷ്ടപ്പെടുത്തി ഇനിയും യു ഡി എഫിനൊപ്പം തുടരുന്നതിൽ അർത്ഥമില്ല. ഇടതു മുന്നണിയുമായി ചേർന്ന് പ്രവർത്തിക്കും. മതേതരത്വ നിലപാടുകൾ ഉയർത്തിപ്പിടിക്കാൻ ഇടതു പക്ഷത്തിന് സാധിക്കുന്നുണ്ട്. ” അദ്ദേഹം പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →