മേട്രന്‍റെ ആത്മഹത്യ , ഭര്‍ത്താവ് പരാതി നല്‍കി

കണ്ണൂര്‍:പാപ്പിനിശ്ശേരി ഗവ. വൃദ്ധസദനം മേട്രന്‍ പാപ്പിനിശ്ശേരി പമ്പാല സ്വദേശിനി പി. ജ്യോത്സനയുടെ (47) ആത്മഹത്യയിൽ ദുരൂഹതയെന്ന് ആരോപണം. 12 -10 -2020 തിങ്കളാഴ്ച പുലര്‍ച്ചയാണ് ജ്യോത്സ്നയെ മരിച്ച നിലയിൽ കണ്ടെത്തിയത് . കഴിഞ്ഞ 8 ന് ജ്യോത്സനയെ മേട്രൻ്റെ ജോലിയിൽ നിന്നും സാമൂഹികനീതി വകുപ്പ് സംസ്ഥാന ഡയറക്ടര്‍ പുറത്താക്കിയിരുന്നു. പി ജോത്സ്യന ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് പിപി മുരളീധരന്‍ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കി. വൃദ്ധസദനത്തിലെ സ്റ്റാഫ് നഴ്‌സ്മാരും ഒരു അന്തേവാസിയും ചേര്‍ന്ന് ജോത്സ്യനക്കെതിരെ കൊടുത്ത പരാതി കെട്ടിച്ചമച്ചതാണെന്നും പരാതിയുടെ അടിസ്ഥാനത്തില്‍ സസ്‌പ്പെന്‍റ് ചെയ്തതിനെ തുടര്‍ന്നുണ്ടായ മനോവിഷമത്തിലാണ് ജോത്സ്യന ആത്മഹത്യ ചെയ്തതെന്നും മുരളീധരന്‍ ആരോപിച്ചു. അന്തേവാസിയക്ക് യാതൊരു പരാതിയും ഉണ്ടായിരുന്നില്ല.


മേട്രന്‍ ജ്യോത്സന ഒരാഴ്ച അവധിയില്‍ പ്രവേശിച്ച സമയത്ത് സാമൂഹിക നീതി വകുപ്പിലെ ഒരു ഉന്നത ഉദ്യോഗസ്ഥ​ൻ അന്തേവാസിയെ നിർബന്ധിച്ച് പരാതിപ്പെട്ട തിൻ്റെ അടിസ്ഥാനത്തിലാണ് പ്രസ്​തുത നടപടിയെന്നും ജ്യോത്സ്നയുടെ കുടുംബം പറഞ്ഞു. വ്യാജ ആരോപണം തുടർന്നുള്ള നടപടിയും മൂലം ജ്യോത്സന കടുത്ത മാനസിക പീഡനത്തിനിരയായെന്നും കുടുംബം ആരോപിച്ചു. സര്‍വിസില്‍നിന്നും സസ്പെന്‍ഡ്​ ചെയ്ത ദിവസം മുതല്‍ ഭാര്യ മാനസികമായി വളരെ സമ്മര്‍ദത്തിലായിരുന്നതായും ഭര്‍ത്താവ് പി.പി. മുരളീധരന്‍ പറഞ്ഞു.
ഇക്കാര്യം വിശദമാക്കി കണ്ണൂര്‍ ജില്ല പൊലീസ് മേധാവിക്കും വളപട്ടണം പൊലീസിലും സാമൂഹികനീതി മന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട് .ഭാര്യയുടെ മരണത്തിന് ഉത്തരവാദിയായ സാമൂഹിക നീതി വകുപ്പ് ജില്ല മേധാവിയുടെ പേരിലും പരാതി കൊടുത്ത വൃദ്ധസദനത്തിലെ ജീവനക്കാര്‍ക്കെതിരെയും അന്വേഷണം നടത്തി ഉചിതമായ നടപടി സ്വീകരിക്കണമെന്ന്​ പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കെ.എസ്.ആര്‍ ചട്ടമനുസരിച്ച്‌ ആരോപണ വിധേയയായ ഉദ്യോഗസ്ഥക്ക് മറുപടി നല്‍കാന്‍ സമയം നൽകേണ്ടതാണ്. എന്നാൽ അതിനിട നൽകാതെ സസ്പെന്‍ഡ്​ ചെയ്തത് സര്‍വിസ് ചട്ട ലംഘനമാണെന്നും പരാതിയില്‍ കാണിച്ചിട്ടുണ്ട്.
ജ്യോത്സനയുടെ ഭര്‍ത്താവി​ന്‍റ പരാതിയില്‍ വിശദമായ അന്വേഷണം നടന്നുവരുന്നതായി വളപട്ടണം പൊലീസ് അറിയിച്ചു. നാറാത്തെ പരേതനായ പണ്ടാരപുരയില്‍ നാരായണ​ന്‍റയും കമലയുടെയും മകളാണ് ജ്യോത്സന. മക്കള്‍: അര്‍ജുന്‍, അമല.സഹോദരങ്ങള്‍: പുഷ്പജന്‍, ലത, സീന.



Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →