തിരുവനന്തപുരം : മുഖ്യമന്ത്രിയെ നേരത്തെ അറിയാമായിരുന്നു എന്നും സ്പേസ് പാർക്കിൽ സ്വപ്നയുടെ നിയമനം മുഖ്യമന്ത്രിയുടെ അറിവോടെ ആയിരുന്നു എന്നും സ്വപ്നയുടെ മൊഴി പുറത്തുവന്നതിന്റെ പശ്ചാത്തലത്തില്‍ ടി വി ചാനലുകള്‍ സംഘടിപ്പിച്ച ചർച്ചകളിൽ നിന്ന് സിപിഎം വിട്ടുനിന്നു . 11-10-2020 ഞായറാഴ്ച വൈകുന്നേരം നടക്കുന്ന ചാനൽ ചർച്ചകളിൽ പങ്കെടുക്കേണ്ടതില്ല എന്ന് സിപിഎമ്മിന്റെ പാർട്ടി നേതൃത്വം നിർദേശിച്ചു. അതനുസരിച്ച് ചർച്ചകളില്‍ പങ്കെടുക്കേണ്ടതില്ല എന്ന് എ കെ ജി സെന്ററില്‍ നിന്ന് സി പി എം വക്താക്കള്‍ക്ക് നിർദ്ദേശം ലഭിച്ചു.
മാധ്യമങ്ങൾ കമ്മ്യൂണിസ്റ്റ് വിരുദ്ധത മാത്രം മുന്‍നിർത്തി പ്രവർത്തിക്കുന്നുവെന്ന് 09-10-2020, വെള്ളിയാഴ്ച സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം വിലയിരുത്തിയിരുന്നു. വികസനരംഗത്തെ സർക്കാരിൻറെ ശ്രമങ്ങൾക്ക് മാധ്യമങ്ങൾ പരിഗണന നൽകുന്നില്ല എന്നും വിലയിരുത്തി. ഒരേ വിഷയം ആവർത്തിച്ച് ചർച്ച ചെയ്യുമ്പോൾ അതിൽ പങ്കെടുക്കേണ്ടതാണ് തീരുമാനം എന്ന് നേതാക്കൾ വ്യക്തമാക്കി. മറ്റു വിഷയങ്ങളിലുള്ള ചർച്ചകളിൽ പങ്കെടുക്കും.
കോൺസുലേറ്റും സംസ്ഥാന സർക്കാരും തമ്മിലുള്ള പ്രവർത്തനങ്ങൾക്ക് ഔദ്യോഗിക കാര്യങ്ങൾ വിനിമയം ചെയ്യാൻ കോണ്ടാക്ട് പേഴ്സണ്‍ ആയി ശിവശങ്കരനെ വാക്കാൽ ചുമതലപ്പെടുത്തി എന്ന് സ്വപ്ന എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിന് മൊഴി നൽകിയിരുന്നു. അതിനുശേഷം സ്ഥിരമായി ശിവശങ്കരനുമായി സ്വപ്ന ബന്ധപ്പെടാറുണ്ടെന്നും അതുവഴി ബന്ധം വളർന്നു എന്നുമാണ് സ്വപ്ന പറഞ്ഞത്.

