ചെന്നൈ: തമിഴ് നടനും ഡിഎംഡികെ അധ്യക്ഷനുമായ വിജയകാന്തിനെ വീണ്ടും കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍
പ്രവേശിപ്പിച്ചു.
സെപ്റ്റംബര്‍ 22 നാണ് വിജയകാന്തിന് കൊവിഡ് -19 സ്ഥിരീകരിച്ചത്.
കൊവിഡ് ചികിത്സയിലായിരുന്ന വിജയകാന്ത് കഴിഞ്ഞ വെള്ളിയാഴ്ചയാണ് വീട്ടിലേക്ക് മടങ്ങിയത്. ഇപ്പോള്‍ അദ്ദേഹ ആരോഗ്യവാനാണെന്നും അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് അഭ്യൂഹങ്ങള്‍ പരത്തരുതെന്നും ഡിഎംഡികെ പ്രസ്താവനയില്‍ പറഞ്ഞു.

