കോവിഡ് ചികിത്സക്ക് ആയൂര്‍വേദം ആകാമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: കോവിഡ് രോഗലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ക്കും ചെറിയ ലക്ഷണങ്ങള്‍ ഉളളവര്‍ക്കും ആയുര്‍വേദ മരുന്നുകള്‍ നല്‍കാവുന്നതാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയവും ആയുഷ് മന്ത്രാലയവും അറിയിച്ചു. മിതമായ വ്യായാമം, ആറുമണിക്കൂര്‍ ഉറക്കം, യോഗ എന്നിവ പ്രഥമീകമായ രോഗ പ്രതിരോധ മാര്‍ഗ്ഗങ്ങളാണെന്നും മന്ത്രലയങ്ങള്‍ വ്യക്തമാക്കി.

ആയുര്‍വേദ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരമായിരിക്കണം മരുന്നുകളുടെ ഉപയോഗമെന്നും ആയുര്‍വേദ മരുന്നുകള്‍ നല്‍കുന്നതുമായി ബന്ധപ്പെട്ടുളള മാര്‍ഗ്ഗ നിര്‍ദ്ദേശത്തില്‍ കേന്ദ്രം വ്യക്തമാക്കുന്നു. ചെറിയ ലക്ഷണങ്ങള്‍ മാത്രമുളളവര്‍ക്ക് ആയുഷ് 64 ടാബ്ലറ്റ് നല്‍കാവുന്നതാണ്. മഞ്ഞളും ഉപ്പുമിട്ട വെളളം ഗാര്‍ഗിള്‍ ചെയ്യാം. ഗാര്‍ഗിള്‍ ചെയ്യുന്നതിന് ത്രിഫലയും ഉപയോഗിക്കാവുന്നതാണ്.

മൂക്കില്‍ ഇറ്റിക്കുന്നതിന് ഔഷധ എണ്ണയോ പശുവിന്‍ നെയ്യോ വെളിച്ചെണ്ണയോ ഉയോഗിക്കാം. യൂക്കാലിപ്റ്റസ് എണ്ണയുപയോഗിച്ച ആവി പിടിക്കാം. ഇഞ്ചി, മല്ലിയില, ജീരകം എന്നിവയിട്ട തിളപ്പിച്ച വെളളമോ മഞ്ഞള്‍ പാലോ കുടിക്കാം. രോഗ പ്രതിരോധത്തി്‌ന് അശ്വഗന്ധ ഉപയോഗിക്കാം. സുഗന്ധിയും പിപ്പലിയും മികച്ച രോഗമുക്തി നിരക്ക് പ്രകടമാക്കുന്നുളളതായും കേന്ദ്ര നിര്‍ദ്ദേശങ്ങളില്‍ പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →