വനിതാ ഡോക്ടറെ കൊലപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റില്‍

തൃശൂര്‍: മുവാറ്റുപുഴയില്‍ ദന്തിസ്റ്റ് ഡോക്ടര്‍ സോനയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി അറസ്റ്റിലായി. പാവറട്ടി മനപ്പടി വെളത്തേടത്ത് വീട്ടില്‍ മഹേഷ് (39) ആണ് അറസ്റ്റിലായത്. മുവാറ്റുപുഴ കുട്ടനെല്ലൂരില്‍ ഡന്‍റല്‍ ഹോസ്പ്പിറ്റല്‍ നടത്തിവരികയായിരുന്ന ഡോക്ടര്‍ സോനയെ കുത്തി കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ് .

ചൊവ്വാഴ്ച 06-10-2020 രാവിലെ തൃശൂര്‍ പൂങ്കുന്നത്തുനിന്നാണ് ഇയാള്‍ അറസ്റ്റിലായത്. സോനയെ കൊലചെയ്യ്ത ശേഷം കാറില്‍ രക്ഷപെടുകയായിരുന്നു ഇയാള്‍. മൊബൈല്‍ഫോണ്‍ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നതിനിടെ ഇയാള്‍ സഹോദരങ്ങളേയും അഭിഭാഷകനേയും ബന്ധപ്പെട്ടിരുന്നു. ഇതേതുടര്‍ന്നുളള അന്വേഷണത്തിലാണ് മഹേഷ് വലയിലായത്. പ്രതി കോടതിയില്‍ കീഴടങ്ങാന്‍ വരുന്നതിനിടയിലാണ് പിടിക്കപ്പെടുന്നത്.

കഴിഞ്ഞ രണ്ടുവര്‍ഷമായി ഇരുവരും ചേര്‍ന്ന് കുട്ടനല്ലൂരില്‍ ദന്താശുപത്രി നടത്തിവരികയായിരുന്നു. സാമ്പത്തിക ഇടപാടുകളെ ചൊല്ലിയുളള തര്‍ക്കത്തില്‍ സോനയും ബന്ധുക്കളും മഹേഷിനെതിനെതിരെ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനുപിന്നാലെയാണ് മഹേഷ് ദന്താശുപത്രിയിലെത്തി സോനയെ ആകമിച്ചത്.

ദന്ത ഡോക്ടറായ സോന മുവാറ്റുപുഴ വലിയകുളങ്ങര വീട്ടില്‍ ജോസിന്‍റെ മകളാണ് . കോളേജ് പഠനകാലത്താണ് പാവറട്ടി സ്വദേശിയായ മഹേഷിനെ ഇവര്‍ പരിചയപ്പെടുന്നത്. കുട്ടനെല്ലൂരില്‍ ക്ലിനിക്ക് ആരംഭിച്ചപ്പോള്‍ സ്ഥാപനത്തിലെ ഇന്‍റീരിയര്‍ ഡിസൈനിംഗ് ജോലികള്‍ മഹേഷിനെ ഏല്‍പ്പിച്ചു. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു കഴിയുകയായിരുന്ന സോന കുര്യച്ചിറയിലെ ഫ്‌ളാറ്റില്‍ മഹേഷിനൊപ്പം താമസിച്ചുവരികയായിരുന്നു. സോനയില്‍ നിന്ന് മഹേഷ് പലതവണയായി ലക്ഷങ്ങള്‍ കൈക്കലാക്കിയിരുന്നതായി പറയുന്നു. തുടക്കത്തില്‍ ഇന്‍റീരിയര്‍ ഡിസൈന്‍ ജോലികളുടെ ചെലവെന്നുപറഞ്ഞാണ് പണം തട്ടിയെടുത്തത് . പിന്നീട് ഭീഷണിയായി.

ക്ലിനിക്കിലെ വരുമാനം മുഴുവന്‍ മഹേഷ് സ്വന്തമാക്കുകയും ക്ലിനിക്കിന്‍റെ നടത്തിപ്പില്‍ ആധിപത്യം സ്ഥാപിക്കുകയും ചെയ്തതോടെ ഇരുവരും തമ്മിലുളള പ്രശ്‌നങ്ങള്‍ രൂക്ഷമാവുകയായിരുന്നു. തുടര്‍ന്നാണ് സോന വീട്ടുകാരെ വിവരമറിയിക്കുന്നതും പോലീസില്‍ പരാതി നല്‍കുന്നതും.

തൃശൂര്‍ എസിപി വികെ രാജു, ഒല്ലൂര്‍ സിഐ ബെന്നി ജേക്കബ്ബ്, എന്നിവരുടെ നേതൃത്വത്തിലുളള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →