ഡല്‍ഹി: ഹാത്രാസിൽ കൂട്ട ബലാത്സംഗത്തിന് ശേഷം പെൺകുട്ടി കൊല്ലപ്പെട്ട കേസിൽ സുപ്രീംകോടതിയുടെ മേല്‍നോട്ടത്തിൽ നടത്തുന്ന സിബിഐ അന്വേഷണം സ്വാഗതം ചെയ്ത് പെണ്‍കുട്ടിയുടെ കുടുംബം. ഹാത്രാസ് സംഭവം ഞെട്ടിച്ചെന്നായിരുന്നു സുപ്രീംകോടതിയുടെ പ്രതികരണം. കുടുംബത്തിന് ആവശ്യമായ സുരക്ഷയും നിയമസഹായവും ഉറപ്പാക്കുമെന്നും കോടതി നിലപാടെടുത്തിരുന്നു. സുപ്രീംകോടതി നിലപാട് സ്വാഗതാര്‍ഹമാണെന്ന് പെണ്‍കുട്ടിയുടെ സഹോദരൻ പറഞ്ഞു.
കോടതിയുടെ മേല്‍നോട്ടത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടക്കണം എന്ന് തന്നെയാണ് കുടുംബം ആവശ്യപ്പെടുന്നത്
അഭിഭാഷകനെ ഏര്‍പ്പാടാക്കാനുള്ള സുപ്രീം കോടതിയുടെ വിധി തൃപ്തികരമാണ്. സത്യസന്ധമായ അന്വേഷണത്തിലൂടെ നീതി ലഭിക്കുമെന്ന് കരുതുന്നുവെന്നും പെൺകുട്ടിയുടെ സഹോദരൻ പറഞ്ഞു.

