രാജ്യത്ത് അടച്ചിട്ട സ്‌കൂളുകള്‍ 15 ന് തുറക്കാം. കേന്ദ്രം മാര്‍ഗ്ഗരേഖ പുറത്തിറക്കി

തിരുവനന്തപുരം: കോവിഡ് ലോക്ക് ഡൗണിനെ തുടര്‍ന്ന് രാജ്യത്ത് അടച്ചിട്ട സ്‌കൂളുകള്‍ ഒക്ടോബര്‍ 15 മുതല്‍ തുറക്കാമെന്ന് കേന്ദ്രം വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ ഇതിനായി പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ പുറത്തിറക്കി. സ്‌കൂളുകള്‍ തുറക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരുകളാണ് അന്തിമ തീരുമാനം എടുക്കേണ്ടത്. കേരളം അടക്കമുളള സംസ്ഥാനങ്ങള്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ല.

സ്‌കൂള്‍ സമയങ്ങളില്‍ മുഴുവന്‍ വൈദ്യസഹായം ലഭ്യമാക്കുന്നതിനുളള സൗകര്യം ഒരുക്കണം, കുട്ടികളെ ക്ലാസില്‍ വരാന്‍ നിര്‍ബ്ബന്ധിക്കരുത്,മാതാപിതാക്കളുടെ സമ്മതത്തോടെയായിരിക്കണം കുട്ടികള്‍ സ്‌കൂളില്‍ വരേണ്ടത്. ക്ലാസിലെ ഇരിപ്പിടങ്ങള്‍ ക്രമീകരിക്കണം, എല്ലാവരും മാസ്‌ക്ക് ധരിക്കണം പൊതുപരിപാടികള്‍ സ്‌കൂളില്‍ സംഘടിപ്പിക്കരുത്. വീട്ടിലിരുന്ന് പഠിക്കാന്‍ ആഗ്രഹിഹിക്കുന്നവരെ അതിന് അനുവദിക്കണം. വിദ്യാര്‍ത്ഥികള്‍ക്ക് പാകം ചെയ്ത് ഉച്ചഭക്ഷണം നല്‍കുകയോ അല്ലെങ്കില്‍ അതിനനുസൃതമായ സാമ്പത്തിക സഹായം ചെയ്യുകയോ വേണം. ഹാജരിന്‍റെ കാര്യത്തില്‍ കടുംപിടുത്തം പാടില്ല.

സിക്ക് ലീവിന്‍റെ കാര്യത്തിലും വ്യക്തത വരുത്തണം പുതിയ അദ്ധ്യനകാലത്തെ പരീക്ഷകള്‍ ഇടവേളകള്‍ തുടങ്ങിയവ വിശദീകരിച്ച് കൊടുക്കണം. എല്ലാകുട്ടികളുടേയും പക്കല്‍ ടെക്സ്റ്റ് ബുക്കകളുണ്ടെന്ന് ഉറപ്പുവരുത്തണം. കൃത്യമായ ഇടവേളകളില്‍ അദ്ധ്യാപകരും കുട്ടികളും മെഡിക്കല്‍ ചെക്കപ്പ് നടത്തണം. സ്‌കൂള്‍ തുറക്കും മുമ്പ് എല്ലാ അദ്ധ്യാപകരുടേയും കുട്ടികളുടേയും ആരോഗ്യ സ്ഥിതിഎന്താണെന്ന് ചോദിച്ച് മനസിലാക്കണം. രോഗബാധിതരായ അദ്ധ്യാപകരേയും കുട്ടികളേയും വീട്ടില്‍ ഇരിക്കാന്‍ പ്രോത്സാഹിപ്പിക്കണം. ഒരു കോവിഡ് കേസുണ്ടെന്ന് തോന്നിയാല്‍ സര്‍ക്കാര്‍ വ്യക്തമാക്കിയ പ്രോട്ടോക്കോള്‍ പ്രകാരം നടപടിയെടുക്കണം. ഇതര സംസ്ഥാനങ്ങളില്‍ നിന്നോ രാജ്യത്തുനിന്നോ വന്നവരുടെ കാര്യം പ്രധാന്യത്തോടെ പരിഗണിക്കണം ശാരീരികമായി അവശതയനുഭവിക്കുന്നവര്‍, കോവിഡ് ബാധ സ്ഥിരീകരിച്ചവര്‍ എന്നിവരുടെ കാര്യം പ്രാന്യത്തോടെ പരിഗണിക്കണം. തുടങ്ങിയ 15 ഇനം മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളാണ് സര്‍ക്കാര്‍ നല്‍കിയിരി്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →