അനുരാഗ് കശ്യപിനെ നാര്‍ക്കോ അനാലിസിസിന് വിധേയനാക്കണമെന്ന് പായല്‍ ഘോഷ്

മുംബൈ: പീഡന കേസില്‍ സംവിധായകന്‍ അനുരാഗ് കശ്യപ് പോലീസിന് മുന്നില്‍ നുണ പറയുകയാണെന്നും അദ്ദേഹത്തെ നുണ പരിശോധനയ്ക്ക് വിധേയനാക്കണമെന്നും ബോളിവുഡ് നടി പായല്‍ ഘോഷ്. നാര്‍ക്കോ അനാലിസിസ്, പോളിഗ്രാഫ് ടെസ്റ്റ് എന്നിവ നടത്താന്‍ അഭിഭാഷകന്‍ മുഖേന പോലിസില്‍ അപേക്ഷ നല്‍കുമെന്നും അവര്‍ പറഞ്ഞു.

തനിക്കെതിരെ ഉന്നയിച്ച ലൈംഗിക ആരോപണങ്ങളില്‍ ഒരു സത്യവും ഇല്ലെന്ന് അനുരാഗ് കശ്യപ് ഇന്നലെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് നടിയുടെ പ്രതികരണം. തനിക്കെതിരായ പരാതി തികച്ചും നുണയാണെന്നും അദ്ദേഹത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.
സിനിമയുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് 2013 ഓഗസ്റ്റില്‍ ശ്രീലങ്കയില്‍ ആയിരുന്നുവെന്നതിന് ഡോക്യുമെന്ററി തെളിവായി നല്‍കിയിട്ടുണ്ടെന്ന് അനുരാഗിന്റെ അഭിഭാഷക പ്രിയങ്ക ഖിമാനി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. 2013 ല്‍ അനുരാഗ്, അദ്ദേഹത്തിന്റെ വീട്ടില്‍വച്ച് ബലാത്സംഗം ചെയ്തുവെന്നാണ് നടിയുടെ ആരോപണം. കേസില്‍ നടനെ വെര്‍സോവ പൊലീസ് സ്റ്റേഷനില്‍ വ്യാഴാഴ്ച ചോദ്യം ചെയ്തിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →