ലക്നൗ: ഹത്റസില്‍ ദളിത് പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയ കേസിൽ ജില്ലയിലെ എസ് പി , ഡി എസ് പി അടക്കം അഞ്ച് പോലീസുകാരെ സസ്പെൻഡ് ചെയ്തു. എല്ലാവരെയും നുണപരിശോധനയ്ക്ക് വിധേയമാക്കും. പെൺകുട്ടിയുടെ കുടുംബാംഗങ്ങളെയും ടെസ്റ്റിന് വിധേയമാക്കാൻ തീരുമാനിച്ചിട്ടുണ്ട്. വിനീത് ജെയ്സ്വാളിനെ ഹത്റസിലെ എസ് പി ആയി നിയോഗിച്ചു.
സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം അന്വേഷണത്തിന്റെ പ്രഥമ റിപ്പോർട്ട് ഉത്തർപ്രദേശ് സർക്കാരിന് സമർപ്പിച്ചു. മരണപ്പെട്ട കുട്ടിയുടെ മൃതദേഹം ഹംസ സംസ്കരിക്കുന്ന കാര്യത്തിൽ എസ് പി വിക്രാന്ത് വീർ അനാസ്ഥ കാണിച്ചു എന്ന് റിപ്പോർട്ടിൽ പറയുന്നു. ഈ സംഭവത്തിൽ എസ്പി വിക്രാന്ത് വീർ, സി ഒ രാം ശബ്ദ്, ഇൻസ്പെക്ടർ ദിനേശ് കുമാർ വർമ, സീനിയർ സബ് ഇൻസ്പെക്ടർ ജഗ്‌വീർ സിംഗ്, ഹെഡ്കോൺസ്റ്റബിൾ മഹേഷ് പാൽ എന്നിവരെ സസ്പെൻഡ് ചെയ്തു.
ഈ നടപടികൾക്ക് ശേഷവും പ്രതിഷേധം കെട്ടടങ്ങിയില്ല. ദില്ലിയിലെ വാല്മീകി മന്ദിരത്തിൽ മരണപ്പെട്ട പെൺകുട്ടിയ്ക്ക് വേണ്ടി പ്രാർത്ഥനാ യോഗം സംഘടിപ്പിച്ചു. കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും ഇതിൽ പങ്കെടുത്തിരുന്നു. ഈ അവസരത്തിൽ പ്രിയങ്കഗാന്ധി ഇങ്ങനെ പറഞ്ഞു. ‘പെൺകുട്ടിയുടെ കുടുംബം ദുഃഖത്തിലാണ്. ഞങ്ങളുടെ സഹോദരിമാരുടെ നീതി ഉണ്ടാകണം. അനീതിക്കെതിരെ രാഷ്ട്രീയ പോരാട്ടം നാം ശക്തമാക്കണം. ഈ പ്രാർത്ഥനാ യോഗത്തിൽ പങ്കെടുക്കാൻ കൂടിയാണ് ഞാൻ ഇവിടെ എത്തിയത്.’
.@myogiadityanath जी कुछ मोहरों को सस्पेंड करने से क्या होगा? हाथरस की पीड़िता, उसके परिवार को भीषण कष्ट किसके ऑर्डर पर दिया गया? हाथरस के डीएम, एसपी के फोन रिकार्ड्स पब्लिक किए जाएँ। मुख्यमंत्रीज अपनी जिम्मेदारी से हटने की कोशिश न करें। देश देख रहा है @myogiadityanath इस्तीफा दो
— Priyanka Gandhi Vadra (@priyankagandhi) October 2, 2020
ദില്ലിയിലെ ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പങ്കെടുത്തു. ‘കുറ്റവാളികൾക്ക് വധശിക്ഷ ലഭിക്കണം. ഈ വിഷയത്തിൽ രാഷ്ട്രീയം പാടില്ല. യുപി മധ്യപ്രദേശ് രാജസ്ഥാൻ മുംബൈ ഡൽഹി എന്നിവിടങ്ങളിൽ മാത്രമല്ല രാജ്യത്ത് ഒരിടത്തും ബലാത്സംഗ സംഭവങ്ങൾ ഉണ്ടാകാൻ പാടില്ല’ കെജ്‌രിവാൾ പറഞ്ഞു.
ക്രൂരതയ്ക്ക് ഇരയായ പെൺകുട്ടിയുടെ ഗ്രാമമായ ബുൽഗഡിയിലും പ്രതിഷേധം രൂക്ഷമായിരുന്നു. പ്രതിപക്ഷ നേതാക്കളെയും മാധ്യമപ്രവർത്തകരെയും കാണുവാൻ കുടുംബാംഗങ്ങളെ അനുവദിച്ചിരുന്നില്ല. പോലീസ് ആരെയും അകത്തേക്ക് കടത്തിവിട്ടില്ല. അന്വേഷണം പൂർത്തിയായതിനുശേഷം അനുവാദം നൽകാമെന്നായിരുന്നു അഡീഷണൽ എസ്പി പ്രകാശ് കുമാറിൻറെ വാദം.
പ്രതിഷേധത്തിനിടെ തൃണമൂൽ എംപി ഡെറിക് ഓ ബ്രെയിൻ പൊലീസ് മർദ്ദനമേറ്റ് നിലത്തുവീണു. ബ്രെയിനിനേയും രണ്ട് മഹിള എംപിമാരയും പെൺകുട്ടിയുടെ കുടുംബാംഗങ്ങളെ കാണാൻ അനുവദിച്ചില്ല.
१)आदरणीय @myogiadityanath जी आपको जानकारी होगी ही की मै कोरोना पॉज़िटिव पाने से AIIMS ऋषिकेश में कोरोना वार्ड में भरती हू ।
— Uma Bharti (@umasribharti) October 2, 2020
ഉമാഭാരതി മുഖ്യമന്ത്രിയോട് പറഞ്ഞു. ‘നമ്മൾ രാമക്ഷേത്രത്തിന് ശിലാസ്ഥാപനം നടത്തി രാമ രാജ്യത്തെ കൊണ്ടുവരും എന്ന് അവകാശപ്പെടുന്നു. എന്നാൽ ഈ സംഭവത്തിൽ പോലീസിന്റെ സംശയാസ്പദമായ നടപടി ഉത്തർപ്രദേശ് സർക്കാരിന്റെയും ഇന്ത്യയുടെ ബിജെപി സർക്കാരിന്റെയും പ്രതിഛായയ്ക്ക് കളങ്കം വരുത്തുകയാണ്. താങ്കൾ ഉത്തർപ്രദേശിന്റെ വളരെ നല്ല ഭരണാധികാരിയാണ്. ദുരിതമനുഭവിക്കുന്ന കുടുംബത്തേക്കാൾ മാധ്യമപ്രവർത്തകരെയും മറ്റു രാഷ്ട്രീയ പാർട്ടികളെയും അനുവദിക്കണം എന്ന് ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു.’
उत्तर प्रदेश में माताओं-बहनों के सम्मान-स्वाभिमान को क्षति पहुंचाने का विचार मात्र रखने वालों का समूल नाश सुनिश्चित है।
— Yogi Adityanath (@myogiadityanath) October 2, 2020
इन्हें ऐसा दंड मिलेगा जो भविष्य में उदाहरण प्रस्तुत करेगा।
आपकी @UPGovt प्रत्येक माता-बहन की सुरक्षा व विकास हेतु संकल्पबद्ध है।
यह हमारा संकल्प है-वचन है।
‘ഉത്തർപ്രദേശിലെ അമ്മ പെങ്ങന്മാരുടെ ആത്മാഭിമാനം നശിപ്പിക്കുന്ന എല്ലാവരെയും വേരോടെ ഇല്ലാതാക്കും. ഇത് ഉറപ്പാണ്. കുറ്റവാളികൾക്ക് ശിക്ഷ ലഭിക്കും. ഭാവിയിൽ ഇങ്ങനെ ഒരു സംഭവം ഉണ്ടാകരുത്.’ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജനങ്ങൾക്ക് ഉറപ്പുനൽകി.

