തിരുവനന്തപുരം ഗാന്ധിജയന്തി വാരാഘോഷം: വിദ്യാര്‍ഥികള്‍ക്കു ഫേസ്ബുക്ക് ചിത്രരചനാ മത്സരം

തിരുവനന്തപുരം : ഗാന്ധി ജയന്തി വാരാഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ് ഫേസ്ബുക്ക് ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. യു.പി, ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായാണ് മത്സരം.

‘കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍’ എന്ന വിഷയം ആസ്പദമാക്കിയാണു ചിത്രങ്ങള്‍ വരയ്ക്കേണ്ടത്. വാട്ടര്‍ കളറില്‍ വരയ്ക്കുന്ന ചിത്രങ്ങള്‍ സ്‌കാന്‍ ചെയ്ത് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജായ facebook.com/dioprdtvpm ല്‍ ഗാന്ധിജയന്തി ചിത്രരചനാ മത്സരത്തെക്കുറിച്ചുള്ള പോസ്റ്റിനു താഴെ കമന്റായി പോസ്റ്റ് ചെയ്യണം. ചിത്രത്തിനു മുകളില്‍ വിദ്യാര്‍ഥിയുടെ പേര്, ക്ലാസ്, സ്‌കൂളിന്റെ പേര്, രക്ഷകര്‍ത്താവിന്റെ പേര്, മേല്‍വിലാസം എന്നിവ വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം. ഒക്ടോബര്‍ ഏഴു വരെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാം. അതിനു ശേഷമുള്ള എന്‍ട്രികള്‍ പരിഗണിക്കില്ല.

രണ്ടു വിഭാഗങ്ങളിലും ഒന്നും രണ്ടും സ്ഥാനക്കാര്‍ക്ക് സമ്മാനവും സര്‍ട്ടിഫിക്കറ്റും നല്‍കും. വിദഗ്ധ സമിതിയുടെ വിലയിരുത്തലിനൊപ്പം പോസ്റ്റ് ചെയ്യുന്ന ചിത്രത്തിനു പൊതു ഇടങ്ങളില്‍ നിന്നു ലഭിക്കുന്ന ലൈക്കുകളുടെ എണ്ണം കൂടി പരിഗണിച്ചാകും വിജയികളെ നിശ്ചയിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2731300.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/8270/Gandhi-jayanthi-painting-competition.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →