ശസ്ത്രക്രിയയെ തുടർന്ന് ഏഴ് വയസ്സുകാരി മരിച്ചു , യുവ ഡോക്ടർ ആത്മഹത്യ ചെയ്തു

കൊല്ലം: കൊല്ലത്ത് യുവ ഡോക്ടര്‍ ആത്മഹത്യ ചെയ്തു. അനൂപ് ഓര്‍ത്തോകെയര്‍ ആശുപത്രി ഉടമ അനൂപാണ് മരിച്ചത്. കൊല്ലം ഏഴുകോണ്‍ സ്വദേശിയായ ഏഴ് വയസ്സുകാരിയെ ഡോക്ടര്‍ അനൂപിന്‍റെ ആശുപത്രിയില്‍ കഴിഞ്ഞദിവസം ശസ്ത്രക്രിയക്ക് വിധേയമാക്കിയിരുന്നു. ശസ്ത്രക്രിയക്ക് ഇടയില്‍ പെണ്‍കുട്ടിക്ക് ഹൃദയാഘാതം ഉണ്ടായി. കുട്ടിയെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

തുടര്‍ന്ന് കുട്ടിയുടെ ബന്ധുക്കള്‍ ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധസമരം സംഘടിപ്പിച്ചിരുന്നു. പ്രതിഷേധങ്ങളെ തുടര്‍ന്ന് കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നു അനൂപ്. ഇന്നലെ ചിലര്‍ ആശുപത്രിയില്‍ എത്തി ഡോക്ടറുമായി ചര്‍ച്ചനടത്തി.

ഇതിന് ശേഷം ഡോക്ടറെ ആശുപത്രിയില്‍ നിന്നും കാണാതായിരുന്നു. പൊലീസ് ഇടപെട്ട് വര്‍ക്കലയില്‍ നിന്ന് കണ്ടെത്തി. ഇന്ന് പതിനൊന്ന് മണിക്ക് കിടപ്പുമുറിയില്‍ കയ്യിലെ ഞരമ്ബ് മുറിച്ചതിന് ശേഷം ഫാനില്‍ തൂങ്ങി ആത്മഹത്യ ചെയ്യുകയായിരുന്നു. ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →