ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രിമാരായ റോബര്‍ട്ട് പീല്‍, വില്യം ഗ്ലാഡ്സ്റ്റോണും അടിമ കച്ചവടത്തില്‍ നിന്ന് നേട്ടമുണ്ടാക്കിയവരാണെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയിലെയും അമേരിക്കയിലെയും വെസ്റ്റ് ഇന്‍ഡീസിലെയും കരാറുകളില്‍ നിന്ന് നേരിട്ട് നേട്ടമുണ്ടാക്കിയ ഉന്നത രാഷ്ട്രീയക്കാരിലാണ് ഇരുവരും ഉള്‍പ്പെടുന്നത്. വെസ്റ്റ്മിന്‍സ്റ്ററിലെ പാര്‍ലമെന്ററി ആര്‍ട്ട് പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.പാര്‍ലമെന്ററി ആര്‍ട്ട് ശേഖരത്തിലെ 9,500 ലേറെ കൃതികളില്‍ 232 ഇനങ്ങളെങ്കിലും 17, 18, 19 നൂറ്റാണ്ടുകളിലെ അറ്റ്ലാന്റിക് അടിമക്കച്ചവടവുമായി ബന്ധമുള്ള കാര്യങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.
അറ്റ്ലാന്റിക് അടിമക്കച്ചവടത്തില്‍ ബ്രിട്ടീഷ് ഇടപെടല്‍ ആരംഭിച്ചത് 1562 ലാണ്, 1730 കളോടെ ബ്രിട്ടന് ലോകത്തിലെ ഏറ്റവും വലിയ അടിമക്കച്ചവട രാഷ്ട്രമായിരുന്നു. ബ്രിട്ടനിലെ വധശിക്ഷ നിര്‍ത്തലാക്കല്‍ പ്രസ്ഥാനവും കോളനികളിലെ അടിമകളായ ആഫ്രിക്കക്കാര്‍ നടത്തിയ ചെറുത്തുനില്‍പ്പിന്റെയും ഭാഗമായി ആദ്യം അടിമവ്യാപാരം നിര്‍ത്തലാക്കപ്പെട്ടു. തുടര്‍ന്ന് 1807 ലും 1833 ലും പാര്‍ലമെന്റ് നിയമങ്ങള്‍ പ്രകാരം ബ്രിട്ടീഷ് കോളനികളില്‍ അടിമകളായ തൊഴിലാളികളെ ഉപയോഗിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്.

