വീട്‌ കയറി ആക്രമണം ദമ്പതികള്‍ക്ക്‌ പരിക്കേറ്റു

കറ്റാനം: വീട്‌ കയറി നടത്തിയ ആക്രമണത്തില്‍ ദമ്പതികള്‍ക്കും ബന്ധുവിനും പരിക്കേറ്റു. ബൈക്കിലെത്തിയ ആറംഗസംഘം വീട്ടുമുറ്റത്തെ നഴ്‌സറിയും വീടിന്‍റെ ജനലും ഗൃഹോപകരണങ്ങളും അടിച്ചുതകര്‍ത്തു. വീട്ടമ്മയുടെ കഴുത്തില്‍ കിടന്ന മാല പൊട്ടിച്ചെടുക്കുകയും ചെയത് കടന്നതായി പരാതി. കണ്ണില്‍ മുളക്‌സ്‌പ്രേ അടിച്ചതിനു ശേഷമാണ്‌ ആക്രമണം നടത്തിയത്‌.

ഭരണിക്കാവ്‌ പളളിക്കല്‍ നടുവിലേമുറി മുണ്ടലേത്ത്‌ വീട്ടില്‍ ഗോപി(60)ഭാര്യ ഉഷാകുമാരി (52), ബന്ധുവായ ശശി (60) എന്നിവര്‍ക്കാണ്‌ പരിക്കേറ്റത്‌. തലയ്‌ക്ക്‌ വെട്ടേറ്റ ഗോപിയും മര്‍ദ്ദനമേറ്റ മറ്റ്‌ രണ്ടുപേരും കറ്റാനത്തെ സ്വകാര്യശുപത്രിയില്‍ ചികിത്സ തേടി.

ബൈക്കിലെത്തിയ സംഘം ആയുധങ്ങളുമായി ആക്രമിക്കുകയ്യിരുന്നെന്ന്‌ വീട്ടുകാര്‍ പോലീസിനോട്‌ പറഞ്ഞു. സാമ്പത്തിക ഇടപാടുകളെക്കുറിച്ചുളള തര്‍ക്കവും മുന്‍ വൈരാഗ്യവുമാണ്‌ കാരണമെന്ന്‌ പോലീസ്‌ പറഞ്ഞു. വിദേശത്തുനിന്നും എത്തിയ ഗോപി അടുത്തയിടയാണ്‌ വീടിനോട്‌ ചേര്‍ന്ന നഴ്‌സറി ആരംഭിച്ചത്‌. സംഭവത്തില്‍ കുറത്തിക്കാട്‌ പോലീസ്‌ കേസെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →