510 സര്‍ട്ടിഫിക്കറ്റുമായി ഏഷ്യന്‍ റെക്കാര്‍ഡ്‌ നേടി ജ്യോതിസ്‌

ആലുവ: ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായ കോഴ്‌സറിയില്‍ റെക്കാര്‍ഡ്‌ സൃഷ്ടിച്ച്‌ ജ്യോതിസ്‌ മേരി ജോര്‍ജ്‌ മത്തായി. മാറംപിളളി എംഇഎസ്‌ കോളേജ്‌ രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിനിയാണ്‌ ജ്യോതിസ്‌. പ്രമുഖ സര്‍വ്വകലാ ശാലകളില്‍ നിന്നായി മൂന്നുമാസത്തിനുളളില്‍ 510 സര്‍ട്ടിഫിക്കറ്റുകളാണ്‌ ജ്യോതിസ്‌ നേടിയത്‌.

ചുണങ്ങംവേലി പൊക്കത്ത്‌ വീട്ടില്‍ ഐസന്‍റെയും ഗ്രേസിയുടെയും മകളാണ്‌ ജ്യോതിസ്‌. കോളേജിന്‍റെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്രവിദ്യാഭ്യാസ പ്ലാറ്റ്‌ഫോമായ കോഴ്‌സിറ വിദ്യാര്‍ത്ഥികള്‍ക്ക്‌ സൗജന്യമായി പഠിക്കുന്നതിന്‌ സൗകര്യമൊരുക്കിയിരുന്നു. 90 ദിവസത്തിനുളളിലാണ്‌ ജ്യോതിസ്‌ 510 സര്‍ട്ടിഫിക്കറ്റുകള്‍ നേടുന്നത്‌. യൂണിവേഴ്‌സല്‍ റിക്കാര്‍ഡ്‌ ഫോറം അംഗീകരിച്ച ഏഷ്യന്‍ റിക്കാര്‍ഡ്‌ സര്‍ട്ടിഫിക്കറ്റും നല്‍കി.

രണ്ടാഴ്‌ചമുമ്പ്‌ ഇതേ കോളേജിലെ ആരതി രഘുനാഥിന്‍റെ ലോക റെക്കാര്‍ഡ്‌ നേട്ടത്തിന്‌ പുറകേയാണ്‌ ജ്യോതിസിന്‍റെ നേട്ടം. ആരതി മൂന്നുമാസം കൊണ്ട്‌ നേടിയത്‌ 350 സര്‍ട്ടിഫിക്കറ്റുകളാണ്‌. യൂണിവേഴ്‌സല്‍ റിക്കാര്‍ഡ്‌ ഫോറത്തിന്റെ അംഗീകാരം ലഭിച്ചു . മുഴുവന്‍ കോഴ്‌സുകളുംകൂടി ആതിര നേടിയ സര്‍ട്ടിഫിക്കറ്റുകളുടെ എണ്ണം 520. പുതിയ സര്‍ട്ടിഫിക്കറ്റും കഴിഞ്ഞ ദിവസം ആതിരക്ക്‌ ലഭിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →