മെഡിക്കല്‍ സീറ്റിന്‌ കോഴ: ആര്യാടന്‍ ഷൗക്കത്തിനു ശേഷം ഇ. പത്മാക്ഷനെയും ഇ ഡി ചോദ്യം ചെയ്യും

കോഴിക്കോട്: മെഡിക്കല്‍ സീറ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി സി.പി.എം നിലമ്പൂര്‍ ഏരിയാ സെക്രട്ടറി ഇ. പത്മാക്ഷനെ എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്യും.

മേരി മാതാ എഡ്യൂക്കേഷണല്‍ ട്രസ്റ്റിലെ മെഡിക്കല്‍ സീറ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകള്‍ കേന്ദ്രീകരിച്ച അന്വേഷണത്തിന്റെ ഭാഗമായാണ് പത്മാക്ഷനെ ഇ.ഡി ചോദ്യം ചെയ്യുന്നത്. സിബിയുടെ മൊഴി പ്രകാരം ആര്യാടന്‍ ഷൗക്കത്തിനെയും 30-9 -2020 ന് വ്യാഴാഴ്ച ഇ.ഡി ചോദ്യം ചെയ്തിരുന്നു. പത്ത് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ആര്യാടന്‍ ഷൗക്കത്തിനെ ഇ.ഡി വിട്ടയച്ചത്.

തട്ടിപ്പ് നടത്തിയ ട്രസ്റ്റുമായുള്ള ബന്ധമാണ് എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷിക്കുന്നത്. കേസില്‍ പ്രതിയായ ട്രസ്റ്റ് ചെയര്‍മാന്‍ സിബി വയലിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പത്മാക്ഷനെ ഇ.ഡി വിളിപ്പിച്ചതെന്നാണ് സൂചന. മെഡിക്കല്‍ എന്‍ജിനീയറിങ് സീറ്റുകള്‍ വാഗ്ദാനംചെയ്ത് പണം തട്ടി ഒടുവില്‍ പണവും സീറ്റും നല്‍കാതിരുന്ന കേസിൽ പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലായിരുന്നു സിബി വയലില്‍. കഴിഞ്ഞദിവസമാണ് ഇദ്ദേഹം ജാമ്യത്തിലിറങ്ങിയത്. സിബി പല ആളുകളില്‍നിന്നായി വാങ്ങിയ പണം എന്തുചെയ്തു എന്ന അന്വേഷണമാണ് മറ്റുള്ളവരിലേക്കും ചോദ്യംചെയ്യല്‍ നീണ്ടതെന്നാണ് സൂചന. കോഴിക്കോട് ‘ ഇ.ഡി ഓഫീസിലാണ് ചോദ്യം ചെയ്യല്‍ നടക്കുക.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →