ലഖ്നൗ: അമ്മക്കൊപ്പം സഞ്ചരിച്ചിരുന്ന പെണ്‍കുട്ടിയെ തട്ടിക്കെണ്ടുപോയതായി പരാതി. മരുന്നുവാങ്ങാനായി സാദാബാദിലെത്തിയതായിരുന്നു അമ്മയും മകളും. മരുന്നുവാങ്ങി തിരികെ പോകുന്നതിനിടെയാണ് സംഭവം. തിരികെ വരുമ്പോള്‍ പെണ്‍കുട്ടി ടെമ്പോയിലിരുന്ന് ഛര്‍ദ്ദിച്ചതിനെ തുടര്‍ന്ന് വെളളമെടുക്കാായി അമ്മ പുറത്തേക്കിറങ്ങി .അടുത്തുളള നദിയില്‍ നിന്നും വെളളം എടുക്കുന്നതിനിടയിലാണ് പെണ്തുട്ടിയെ മൂന്നംഗസംഗം തട്ടിക്കൊണ്ടുപോയത്.
ടെമ്പോയുടെ ഡ്രൈവറും മറ്റു രണ്ടുപേരും ചേര്‍ന്നാണ് കുട്ടിയെ കടത്തിക്കൊണ്ടുപോയിരിക്കുന്നത്. വാഹനം മുന്നോട്ട് നീങ്ങുന്നത് കണ്ട അമ്മ ഓടിയെത്തിയെങ്കിലും വാഹനം നിര്‍ത്താതെ ഓടിച്ചുപോകുകയായിരുന്നുവെന്നാണ് അമ്മ നല്കിയ പരാതിയില്‍ പറയുന്നത്.
അമ്മ വിവരമറിയച്ചതിനെ തുടര്‍ന്ന് ബന്ധുക്കള്‍ സ്ഥലത്തെത്തുകയും പോലീസിനെ വിവരം അറിയിക്കുകയുമായിരുന്നു. സാദാബാദ് പോലീസ് കേസെടുത്തു. സിസിടിവി ദൃശ്യങ്ങള്‍ അടക്കമുളളവ പരിശോധിച്ച് അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു പോലീസന്വേഷണത്തില്‍ ടെംപോ പെട്രോള്‍ പമ്പിലെത്തിയതായി വിവരം ലഭിച്ചു. ഇതിനേതുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ടെമ്പോയും പെണ്‍കുട്ടിയേയും കണ്ടെത്തിയതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഹത്റാസില്‍ ദളിത് പെണ്‍കുട്ടി പീഡനത്തിനിരയായി കൊല്ലപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ഹത്രാസില്‍ നിന്നുതന്നെ ഈ വാര്‍ത്തയുമെത്തുന്നത്.

