നിയന്ത്രണം വിട്ട കാര്‍ ഇലക്ട്രിക്ക് പോസ്റ്റില്‍ ഇടിച്ചു കയറി, അഞ്ചുപേര്‍ക്ക് പരിക്ക്

കുന്നത്തൂര്‍: നിയന്ത്രണം വിട്ട കാര്‍ ഇലക്ട്രിക്ക് പോസ്റ്റ് ഇടിച്ച തകര്‍ത്തശേഷം വീടിന്‍റെ മതിലിലേക്ക് ഇടിച്ചുകയറി. അപകടത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. മൈനാഗപ്പളളി കടപ്പാക്കര വടക്കതില്‍ രാധാമണി(69), മണി(55), സുരാജി ഭവനില്‍ സുകുമാരന്‍ ആചാരി (73) ഉഷാകുമാരി (48) എന്നിവര്‍ക്കാണ് സാരമായി പരിക്കേറ്റത്. ഇവരെ ശാസ്താംകോട്ടയിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ ഉച്ചക്കുശേഷം മൂന്നുമണിയോടെയാണ് സംഭവം . ഡ്രൈവര്‍ ഉറങ്ങിപോയതാണ് അപകട കാരണം. ഡ്രൈവര്‍ക്ക് പരിക്കില്ല. ഇന്നലെ തിരുവനന്തപുരത്ത് മരണവീട്ടില്‍ പോയശേഷം മൈനാഗപ്പളളിയിലേക്ക് തിരിച്ചുവരവെയാണ് അപകടം. ഓടി കൂടിയ പ്രദേശവാസികളാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. വാഹനവും വീടിന്‍റെ മതിലും വൈദ്യുതി പോസ്റ്റും പൂര്‍ണ്ണമായി തകര്‍ന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →