ന്യൂഡൽഹി:രാജ്യത്തെ 38 കൽക്കരി ഖനികളിലേക്കുള്ള വാണിജ്യ ഖനനത്തിനുള്ള ലേല നടപടികൾക്ക് കൽക്കരി മന്ത്രാലയം 2020 ജൂൺ 18ന് തുടക്കമിട്ടിരുന്നു. ലേലത്തിലെ പതിനൊന്നാം ഘട്ടം, CM (SP) ആക്ട് 2015 പ്രകാരവും; ഒന്നാം ഘട്ടം, 1957 ലെ എം എം ഡി ആർ നിയമപ്രകാരവും ആണ് നടത്തിയത്.
23 കല്‍ക്കരി ഖനികളുടെ ചുമതലയുള്ള പ്രത്യേക അതോറിറ്റിക്ക്, 46 കമ്പനികളിൽ നിന്നായി 82 ഓഫ്ലൈന് അപേക്ഷകൾ ലഭിച്ചിട്ടുണ്ട്. 20 കൽക്കരി ഖനികളിലേക്ക് ആയി രണ്ടോ അതിൽ കൂടുതലോ അപേക്ഷകൾ ലഭിച്ചിട്ടുണ്ട്.

