തിരുവനന്തപുരം : പ്രശസ്ത മനശാസ്ത്രജ്ഞനും ഗ്രന്ഥകർത്താവും അദ്ധ്യാപകനുമായ ഡോ. പി എം മാത്യു വെല്ലൂർ(87) അന്തരിച്ചു. തിരുവനന്തപുരം ചാരാച്ചിറയിലെ വസതിയിലായിരുന്നു അന്ത്യം. 87 വയസായിരുന്നു. അഞ്ചുവർഷമായി അസുഖബാധിതനായി കിടപ്പിലായിരുന്നു.
മനഃശാസ്ത്രജ്ഞൻ, അധ്യാപകൻ, ഗ്രന്ഥകാരൻ, ഗവേഷകൻ, ജീവനകലാപരിശീലകൻ തുടങ്ങിയ മേഖലകളിൽ ശ്രദ്ധേയനായിരുന്നു. കെ ജി ജോർജിന്റെ ഈ കണ്ണികൂടി, നിഴൽക്കുത്ത്,രാത്രിമഴ തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ആദ്യകാല മനശാസ്ത്ര മാസികകളുടെ പത്രാധിപരായിരുന്നു. 1970 വരെ വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റായിപ്രവർത്തിച്ചിട്ടുണ്ട്.
സംസ്കാരം ചൊവ്വാഴ്ച (29/09/2020) ഉച്ചകഴിഞ്ഞ് രണ്ടിന് മാവേലിക്കര കരിപ്പുഴ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ
നടക്കും. ഡോ. പി എം മാത്യു വെല്ലൂരിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു

