ഭോപ്പാല്‍:മധ്യപ്രദേശിലെ ഭോപ്പാലില്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ച് 22കാരിയെ ബലാത്സംഗത്തിനിരയാക്കി. രണ്ട് റെയില്‍വേ ജീവനക്കാരാണ് 26.9. 2020 ശനിയാഴ്ചയാണ് യുവതിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. ഉത്തര്‍പ്രദേശിലെ മഹോബയില്‍ നിന്നുള്ള യുവതിയെ ഭോപ്പാല്‍ മെയിന്‍ സ്റ്റേഷനില്‍ വച്ചാണ് പീഡിപ്പിച്ചത്. പ്രതികള്‍ മയക്കുമരുന്ന് കലര്‍ന്ന പാനീയം നല്‍കിയാണ് മാനഭംഗപ്പെടുത്തിയതെന്ന് പീഡനത്തിനിരയായ 22 കാരി പോലീസിനോട് പറഞ്ഞു.
കേസില്‍ റെയില്‍വേ ഭോപ്പാല്‍ ഡിവിഷനിലെ ഉദ്യോഗസ്ഥനായ രാജേഷ് തിവാരിയെ പോലിസ് അറസ്റ്റ് ചെയ്തു. ഭോപ്പാല്‍ ഡിവിഷനിലെ ദുരന്തനിവാരണ ചുമതലയുള്ള ഉദ്യോഗസ്ഥനാണ് ഇയാള്‍. മറ്റൊരു ഉദ്യോഗസ്ഥനെ കസ്റ്റഡി യിലായതായും പോലീസ് സൂചന നൽകിയിട്ടുണ്ട്.

