തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി കൊവിഡ് ബാധിച്ച് മരിച്ച ഡോക്ടറുടെ സഹോദരനും കൊവിഡ് – 19 ബാധിച്ച് മരിച്ചു. പാളയത്തെ സജി ഫുട്വെയര് ഉടമ മണക്കാട് ജൂബിലി നഗര്‍ സഫൈറില് എം.റഷീദ് (73) ആണ് മരിച്ചത് . 26 -9 -2020 ശനിയാഴ്ച ഉച്ചയ്ക്ക് 12.30ന് ആയിരുന്നു മരണം. കെ.ബി.എം ഹോസ്പിറ്റല്‍ ഉടമ കല്ലാട്ടുമുക്ക് പാംവ്യൂവില്‍ ഡോ. എം.എസ്. ആബ്ദീന്‍ 20-9 -2020 ഞായറാഴ്ചയാണ് കൊവിഡ് ബാധിച്ച് മരിച്ചത്. അദ്ദേഹത്തിന്റെ മകനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. മകനില്‍ നിന്നാണ് റഷീദിന് രോഗം പകര്‍ന്നത്.
Read more… കോവിഡ് ബാധിച്ച് ഡോക്ടർ മരണപ്പെട്ടു.
21-9 -2020 തിങ്കളാഴ്ച രോഗബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് റഷീദിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കടുത്ത ഹൃദ്രോഗിയായിരുന്നു. ഖബറടക്കം പൂന്തുറ പുത്തന്‍പ്പള്ളി ജുമാമസ്ജിദില്‍ നടന്നു.

