ലൈഫ് മിഷന്‍ കേസില്‍ സ്വപ്ന സുരേഷിനെ ചോദ്യം ചെയ്യുമെന്ന് സിബിഐ

കൊച്ചി:സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളെയും ലൈഫ് മിഷന്‍ കേസ് സംബന്ധിച്ച വിവരങ്ങൾക്കായി ചോദ്യം ചെയ്യാൻ സിബിഐയുടെ നീക്കം. സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതികളായ സ്വപ്‌നാ സുരേഷ്, സന്ദീപ് നായര്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള പ്രതികളെ ചോദ്യം ചെയ്യാനാണ് സിബിഐയുടെ തീരുമാനം. അനുമതി തേടി കോടതിയെ സമീപിക്കും

കോണ്‍സുലേറ്റില്‍ സ്വാധീനം ഉപയോഗിച്ച്‌ ലൈഫ് മിഷന്‍ കരാര്‍ വാങ്ങി നല്‍കാം എന്ന ഉറപ്പില്‍ യൂണിടാക് കമ്പനിയില്‍ നിന്നും സ്വപ്‌നയും സംഘവും കോടികളുടെ കമ്മീഷന്‍ വാങ്ങിയെന്ന് യൂണിടാക് എംഡി സന്തോഷ് ഈപ്പൻ മൊഴി നൽകിയിരുന്നു. ഓണ്‍ലൈനിലൂടെ 4.25 കോടി സ്വപ്‌ന കമ്മീഷന്‍ ആയി കൈപ്പറ്റിയെന്നാണ് സന്തോഷ് ഈപ്പന്‍ പറയുന്നത്. ഇക്കാര്യം കണക്കിലെടുത്താണ് ലൈഫ് മിഷൻ കേസിൽ സ്വർണക്കടത്ത് പ്രതികളെ കൂടി ചോദ്യം ചെയ്യുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →