ആർടിസ്റ്റ് ഭാഗ്യലക്ഷ്മിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു

തിരുവനന്തപുരം: സ്ത്രീകള്‍ക്കെതിരെ അപകീര്‍ത്തികരമായ വീഡിയോ പ്രചരിപ്പിച്ച യൂട്യൂബറായ വിജയ് പി നായരരെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ ഡബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പൊലീസ്. വിവാദ വീഡിയോകള്‍ പ്രചരിപ്പിച്ച യൂട്യൂബ് ബ്ലോഗര്‍ വിജയ് പി നായരുടെ പരാതിയില്‍ തമ്പാനൂര്‍ പൊലീസാണ് ഭാഗ്യലക്ഷ്മിക്കും സംഘത്തിനുമെതിരെ കേസെടുത്തിരിക്കുന്നത്.

ഭാഗ്യലക്ഷമിയും സംഘവും തന്നെ മര്‍ദ്ദിച്ചതില്‍ പരാതിയില്ലെന്നും തെറ്റു മനസിലായെന്നുമാണ് വിജയ് പി നായര്‍ ശനിയാഴ്ച രാത്രി (26/09/2020) മാധ്യമങ്ങളോടും പൊലീസിനോടും പറഞ്ഞത്. എന്നാല്‍ അര്‍ധരാത്രിയോടെ ഇയാള്‍ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു.

അതേസമയം ബിന്ദു അമ്മിണി, ലക്ഷ്മി അറയ്ക്കല്‍ എന്നിവര്‍ വിജയ് പി നായരുടെ യൂട്യൂബ് വീഡിയോകളുടെ ലിങ്കുകള്‍ സഹിതം നേരത്തെ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്കും ഡിജിപിക്കും പരാതി നല്‍കിയിരുന്നുവെങ്കിലും സൈബര്‍ പൊലീസോ ലോക്കല്‍ പൊലീസോ കേസ് എടുത്തില്ലെന്നാണ് ഭാഗ്യലക്ഷ്മിയും സംഘവും ആരോപിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →