ഭുവനേശ്വര്‍: ഒന്‍പതാം ക്ലാസ് വരെ പഠിച്ചയാള്‍ വ്യാജ വാക്സിന് നിര്‍മ്മിച്ചതിന് അറസ്റ്റില്‍.ഒഡീഷയിലെ ബാര്‍ഗഢ് ജില്ലയില്‍ പ്രഹ്ലാദ് ബിസി (32) എന്നയാളാണ് അറസ്റ്റിലായത്.വ്യാജ വാക്സിന് നിര്‍മാണകേന്ദ്രം റെയ്ഡുചെയ്ത പോലീസ് കോവിഡ് വാക്സിനെന്ന ലേബല്‍ ഒട്ടിച്ച നിരവധി കുപ്പികള്‍ പിടിച്ചെടുത്തു.കോവിഡ് 19 വാക്സിനെന്ന് അവകാശപ്പെട്ട് വന്‍തോതില്‍ വ്യാജ ഉത്പന്നം നിര്‍മ്മിക്കുന്നുവെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ്റെയ്ഡ് നടത്തിയത്. കോവിഡ് വാക്സിനെന്ന് തെറ്റിദ്ധരിപ്പിച്ച് വ്യാജ ഉത്പന്നം വിറ്റഴിക്കാനായിരുന്നു ഇയാളുടെ പദ്ധതിയെന്ന് അധികൃതര്‍ പറഞ്ഞു.
പഠിച്ചത് ഒന്‍പതാം ക്ലാസ് വരെ: ജോലി വ്യാജ കൊവിഡ് വാക്സിന് നിര്‍മ്മാണം; യുവാവ് അറസ്റ്റില്‍
