ജീവിത ശൈലി രോഗ നിയന്ത്രണത്തിനുള്ള ഐക്യരാഷ്ട്രസഭയുടെ അവാർഡ് കേരളത്തിന് ലഭിച്ചു

ന്യൂഡൽഹി: ഐക്യരാഷ്ട്രസഭയുടെ ജീവിത ശൈലി രോഗ നിയന്ത്രണത്തിനുള്ള അവാർഡ് കേരളത്തിന് ലഭിച്ചു. 24- 9 – 2020 വ്യാഴാഴ്ച ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ഡോക്ടർ ടെഡ്റോസ് അദാനോം ഗബ്രിയേസസ് യു എൻ ചാനലിലൂടെയാണ് അവാർഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

ആരോഗ്യ മേഖലയിൽ കേരളം ചെയ്യുന്ന സേവനങ്ങൾക്കുള്ള അംഗീകാരമാണ് ഏത് എന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ പറഞ്ഞു. കേരളത്തിന് ഈ അംഗീകാരം നേടാൻ പ്രയത്നിച്ച എല്ലാ ആരോഗ്യ പ്രവർത്തകർക്കും മന്ത്രി അഭിനന്ദനം അറിയിച്ചു. യു എൻ ഐ എസ് ടി എഫ് എല്ലാവർഷവും നൽകിവരുന്ന ഈ അവാർഡ് ആദ്യമായാണ് കേരളത്തിന് ലഭിച്ചത്. റഷ്യ ബ്രിട്ടൻ മെക്സിക്കോ നൈജീരിയ അർമേനിയ സെൻറ് ഹെലേന എന്നീ ഏഴ് രാജ്യങ്ങളാണ് ആണ് കേരളത്തിനൊപ്പം ഈ അംഗീകാരത്തിന് അർഹരായത്. ആരോഗ്യ വകുപ്പ് നടപ്പിലാക്കി വരുന്ന ജീവിത ശൈലി രോഗ നിയന്ത്രണ പദ്ധതിയുടെ മികവിന് അടിസ്ഥാനത്തിലാണ് ഈ അവാർഡ് ലഭിക്കുന്നത്. ശ്വാസകോശ രോഗ നിയന്ത്രണ പദ്ധതി, നേത്രപടല അന്ധത പദ്ധതി, കാൻസർ ചികിത്സ പദ്ധതി, പക്ഷാഘാത നിയന്ത്രണ പദ്ധതി, എന്നിവയും അവാർഡ് പരിഗണനക്ക് കാരണമായി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →