തിരുവനന്തപുരം: കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള ഫീൽഡ് ഔട്ട് റീച്ച് ബ്യൂറോ എറണാകുളവും റോട്ടറി ക്ലബ് ഓഫ് കൊച്ചിൻ സൗത്തും സംയുക്തമായി ഫേസ് ലെസ്സ് ടാക്സേഷൻ എന്ന വിഷയത്തെ അധികരിച്ച് വെബിനാർ സംഘടിപ്പിച്ചു. ശ്രീ.ബി.സജ്ജീവ്, ജോയിൻറ് കമ്മീഷണർ ഓഫ് ഇൻകം ടാക്സ്, കൊച്ചി ക്ലാസ്സ് നയിച്ചു. ഇൻകംടാക്സ് ഡിപ്പാർട്ട്മെൻ്റ് ഇപ്പോൾ അവലംബിക്കുന്ന പരിശോധനാ ക്രമവും സൗഹാർദ്ദ പരമായ സമീപനത്തെ കുറിച്ചും, ഫേസ് ലെസ്സ് അസസ്സ്മെൻ്റ് പദ്ധതി 2020നെ കുറിച്ചും അദ്ദേഹം വിശദമായി പ്രതിപാദിച്ചു
ശ്രീ. ഹരികൃഷ്ണൻ നായർ, പ്രസിഡൻറ് റോട്ടറി ക്ലബ്ബ് ഓഫ് കൊച്ചിൻ സൗത്ത് ആമുഖ പ്രഭാഷണം നടത്തി. ഏകദേശം 30-ാളം പേർ വെബിനാറിൽ പങ്കെടുത്തു.
അഡ്വ.ജോളി ജോൺ, സെക്രട്ടറി, റോട്ടറി ക്ലബ് ഓഫ് കൊച്ചിൻ സൗത്ത്, ശ്രീ.പൊന്നുമോൻ, ഫീൽഡ് എക്സിബിഷൻ ഓഫീസർ എന്നിവർ സംസാരിച്ചു.

