ന്യൂഡൽഹി: ഹിസ്ബുൾ മുജാഹിദ്ദീൻ്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട് ശ്രീനഗറിലും ബാരാമുള്ളയിലും തെരച്ചിൽ നടത്തി നിരവധി രേഖകൾ പിടിച്ചെടുത്തതായി ദേശീയ അന്വേഷണ ഏജൻസി പ്രസ്താവനയിൽ വ്യക്തമാക്കി. ബാരാമുള്ള – ഉറി പ്രദേശത്ത് ഏതാനും സ്ഥലങ്ങളിലും ശ്രീനഗറിൽ ഒരിടത്തുമാണ് എൻ. ഐ എ പരിശോധന നടത്തിയത്.
ഹിസ്ബുൾ മുജാഹിദ്ദീൻ തീവ്രവാദികൾക്ക് ആയുധങ്ങൾ കടത്തുന്നതിലും അവ വിതരണം ചെയ്യുന്നതിലും പങ്കുണ്ട് എന്ന് കണ്ടെത്തിയതിൻ്റെ പേരിൽ 2020 ഏപ്രിൽ മാസം എൻഐഎ അറസ്റ്റ് ചെയ്ത ഷോപിയാനിലെ താരിഖ് മിറിന്റെ അടുത്ത അനുയായികളുടെ വീടുകളിലായിരുന്നു പ്രധാനമായും തെരച്ചിൽ നടത്തിയത്. നിരവധി രേഖകളും ഡിജിറ്റൽ ഉപകരണങ്ങളും എൻ.ഐ.എ പിടിച്ചെടുത്തിട്ടുണ്ട്.

