ഇന്ത്യയില്‍ കൊറോണ വൈറസിനുള്ള വാക്‌സിന്‍ അടുത്തവര്‍ഷം ആദ്യം തയ്യാറാവുമെന്ന് ഗവേഷക

ന്യൂഡല്‍ഹി: 2021ന്റെ തുടക്കത്തില്‍ ഇന്ത്യയില്‍ കൊറോണ വൈറസിനുള്ള വാക്‌സിന്‍ തയ്യാറാകുമെന്ന് ശാസ്ത്രജ്ഞ ഗഗന്‍ദീപ് കാങ് പറഞ്ഞു. എല്ലാ പ്രായക്കാര്‍ക്കും പ്രതിരോധ കുത്തിവയ്പ് നല്‍കാന്‍ കഴിയുന്ന രീതിയില്‍ വാക്‌സിന്‍ നിര്‍മ്മിക്കുന്നതാണ് വെല്ലുവിളിയെന്നും വെല്ലൂരിലെ മൈക്രോബയോളജി പ്രൊഫസര്‍ കൂടിയായ കാങ് പറഞ്ഞു. ലോകാരോഗ്യസംഘടനയുടെ വാക്‌സിന്‍ സുരക്ഷയെക്കുറിച്ചുള്ള ആഗോള ഉപദേശക സമിതിയിലും അവര്‍ അംഗമാണ്.ഇപ്പോള്‍ നടക്കുന്ന വാക്‌സിന്‍ പരീക്ഷണങ്ങളില്‍ വര്‍ഷാവസാനത്തോടെ നല്ല ഫലങ്ങള്‍ ലഭിക്കുകയാണെങ്കില്‍, 2021 ന്റെ ആദ്യ പകുതിയില്‍ വാക്‌സിനുകള്‍ ലഭ്യമാക്കാനാണ് ശ്രമിക്കുന്നത്.നിലവില്‍ മൂന്നാം ഘട്ട പരീക്ഷണങ്ങളിലുള്ള വാക്‌സിനുകളില്‍ 50% ജയ സാധ്യതയുണ്ടെന്നും കാങ് പറഞ്ഞു

നേരത്തെ, കൊവിഡിനെ ഇല്ലാതാക്കാന്‍ ഇന്ത്യയുടെ വാക്സിന്‍ ഈ വര്‍ഷം ലഭ്യമായേക്കില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. റഷ്യയുടെ വാക്സിന്‍ അതിവേഗം ആണ് പുറത്തിറക്കിയതെന്നും എന്നാല്‍ ഇന്ത്യ അതിനു ചുവടു പിടിയ്ക്കില്ലെന്നും സൂചന നല്‍കിയിരിക്കുകയാണ് ഭാരത് ബയോടെക്കും സൈഡസ് കാഡിലയും. ഇതിന് ഇരു കമ്പനികളും പറയുന്നത് വാക്സിന്റെ ഗുണമേന്മയാണ്. ഇന്ത്യയില്‍ വികസിപ്പിച്ച ഈ രണ്ട് വാക്സിനുകളുടെയും ഒന്നാംഘട്ട പരീക്ഷണ ഫലങ്ങള്‍ ശുഭസൂചനയാണ് നല്‍കുന്നത്. എന്നാല്‍, ഫലപ്രാപ്തി സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവരാനിരിക്കുന്നതേയുള്ളു. കൊവിഡ് വാക്സിന്റെ ഫലപ്രാപ്തി മാത്രമല്ല, എത്രകാലം വാക്സിന്‍ സുരക്ഷിതത്വം നല്‍കുമെന്ന് നോക്കിയായിരിക്കും സൈഡസ് കാഡില പുറത്തിറക്കുക. അതിനായി ചുരുങ്ങിയ കാലമെങ്കിലും പരിശോധിക്കും. 4 മുതല്‍ 6 മാസത്തെയെങ്കിലും സാവകാശം വേണ്ടി വരും. ഇതിന്റെ ഭാഗമായി അടുത്തവര്‍ഷം മാര്‍ച്ചോടെ മാത്രമേ സൈഡസ് കാഡിലയുടെ ‘സൈകോവ്- ഡി’ എന്ന വാക്സിന്‍ ഇന്ത്യയുടെ പ്രതിരോധ കുത്തിവെയ്പ് നടത്തൂവെന്നും കമ്പനി വ്യക്തമാക്കിയിരുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →