വണ്ടൂര്‍: മലപ്പുറം ജില്ലയിലെ തുവ്വൂരില്‍ യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പൂളമണ്ണ ചുഴലിപ്പുറത്തെ പകിടീരി അലി (42) നെ യാണ് തുവ്വൂര്‍ റയില്‍വേ സ്റ്റേഷൻ്റെ പഴയ ക്വാര്‍ട്ടേഴ്സ് കെട്ടിടത്തിൽ തിങ്കളാഴ്ച (21/09/ 2020) രാത്രി മരിച്ച നിലയില്‍ കണ്ടെത്തിയത്.
കരുവാരക്കുണ്ട് പൊലീസെത്തി മൃതദേഹം പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
സംഭവത്തില്‍ ദുരൂഹത ആരോപിച്ച് അലിയുടെ ബന്ധുക്കള്‍ കരുവാരക്കുണ്ട് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.വീട് വിൽപന നടത്തിയ വകയില്‍ രണ്ട് ലക്ഷത്തോളം രൂപ അലിയുടെ കൈവശമുണ്ടായിരുന്നതായി ബന്ധുക്കള്‍ പറയുന്നു. ആബിദയാണ് അലിയുടെ ഭാര്യ. രണ്ട് മക്കളുണ്ട്.

