തൃശൂര്‍: സംസ്ഥാനത്ത് ഇ- പോസ് യന്ത്രം ഉപയോഗിച്ചുളള പൊലീസിന്റെ വാഹന പരിശോധനയക്ക് ഇന്ന് 22-9-2020 ല്‍ തുടക്കമായി. പൊലീസില്‍ കറന്‍സി രഹിത പ്രവര്‍ത്തനത്തിലേക്കുള്ള ആദ്യ പടിയായാണ് ഇ- പോസ് സംവിധാനം നടപ്പിലാക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. കോവിഡിന്റെ പശ്ചാത്തലത്തിലാണ് പുതിയ സംവിധാനം.
രേഖകള്‍ നേരിട്ട് പരിശോധിക്കാതെ നിയമലംഘനങ്ങളുടെ ഫോട്ടോ സഹിതം കേസുകള്‍ ഇതിലൂടെ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയും. പിഴയടക്കാനുളള പണം കയ്യിലില്ലെങ്കില്‍ എടിഎം കാര്‍ഡ് നല്‍കി നേരിട്ട് പിഴ അടയ്ക്കാം. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കൊല്ലം,തൃശൂര്‍ എന്നീ നഗരങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ ഇത് നടപ്പാക്കുന്നത്. ഓരോ നഗരത്തിനും 100 വീതം യന്ത്രങ്ങളാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്.
വാഹന ഉടമയെകുറിച്ചുള്ള വിവരങ്ങള്‍, വാഹന ഉടമ നടത്തിയ നിയമ ലംഘനങ്ങള്‍ ഇവയെല്ലാം ഇ -പോസ് യന്ത്രത്തില്‍ വാഹനത്തിന്റെ മ്പര്‍ അടിച്ചു കൊടുത്താല്‍ പോലീസിന് എളുപ്പത്തില്‍ ലഭിക്കും. ക്രമേണ മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് പോലീസ് പറയുന്നു

