സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ വെള്ളിയാഴ്ച വരെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു.

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ ഇന്ന് 22-9-2020 ചൊവ്വാഴ്ച മുതല്‍ വെള്ളിയാഴ്ച വരെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യണമെന്ന് എന്‍.ഐ.എയുടെ ആവശ്യപ്പെട്ടതുപ്രകാരമാണ് കസ്റ്റഡിയില്‍ വിട്ടത്. 5 ദിവസത്തെക്കാണ് എന്‍.ഐ.എ കസ്റ്റഡി ആവശ്യപ്പെട്ടത് . തുടര്‍ന്ന് ഇന്ന് വിയ്യൂര്‍ ജയിലില്‍ നിന്നും കൊച്ചിയിലെ എന്‍.ഐ.എ കോടതിയില്‍ ഹാജരാക്കി. നിലവില്‍ ആരോഗ്യ പ്രശ്നങ്ങളിലില്ലെന്ന് സ്വപ്ന അറിയിച്ചതോടെ വെള്ളിയാഴ്ച രാവിലെ വരെ എന്‍.ഐ.എയുടെ കസ്റ്റഡിയില്‍ കോടതി വിട്ട് നല്‍കി. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതിയാണ് ജാമ്യം അനുവദിച്ചത്.

സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ പിടികൂടിയ പ്രതികള്‍ ബിനാമികളാണെന്നാണ് ആദായ നികുതി വകുപ്പിന്റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്. സ്വപ്നയില്‍ നിന്നും പിടിച്ചെടുത്തത് ബിനാമി പണമാണെന്നാണ് ആദായ നികുതി വകുപ്പിന്റെ സംശയം. ബിനാമി പണമായത് കൊണ്ടാണ് ലോക്കറില്‍ സൂക്ഷിച്ചതെന്നാണ് വിലയിരുത്തുന്നത്. സ്വപ്നയുമായി അടുപ്പമുണ്ടായിരുന്ന ഉന്നത ഉദ്യോഗസ്ഥരുടേയും, രാഷ്ട്രീയ നേതാക്കളുടേയും സ്വത്ത് വിവരങ്ങളും ആദായ നികുതി വകുപ്പ് ശേഖരിക്കുന്നുണ്ട്. തിരുവനന്തപുരം സ്വര്‍ണ്ണകള്ളക്കടത്ത് കേസില്‍ ശിവശങ്കരനെ വീണ്ടും ചോദ്യം ചെയ്യാനും കസ്റ്റംസ് തീരുമാനിച്ചിട്ടുണ്ട്. 60 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തില്‍ മൂന്നാംപ്രതി സന്ദീപിന് ജാമ്യം അനുവദിച്ചു. നിലവില്‍ എന്‍.ഐ.എ ചുമത്തിയ യു.എ.പി.എ കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്നതിനാല്‍ സന്ദീപിന് പുറത്തിറങ്ങാന്‍ കഴിയില്ല.

Share
അഭിപ്രായം എഴുതാം