ആഫ്രിക്കയിലെ ബ്രസാവിൽ കോവിഡ് – 19 പാരമ്പര്യ ഹെർബൽ മെഡിസിൻ പരീക്ഷണത്തിന് പച്ചക്കൊടി വീശി ലോകാരോഗ്യ സംഘടന

ബ്രസാവിൽ: ആഫ്രിക്കയിൽ കോവിഡിനായുള്ള പാരമ്പര്യ മരുന്നിൻ്റെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണത്തിനുളള പ്രോട്ടോക്കോൾ അംഗീകരിച്ച് ലോകാരോഗ്യ സംഘടന. ആഫ്രിക്ക സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ,ലോകാരോഗ്യ സംഘടന, ആഫ്രിക്കൻ യൂണിയൻ കമ്മീഷൻ ഫോർ സോഷ്യൽ അഫയേഴ്സ് എന്നിവ ചേർന്ന് രൂപീകരിച്ച COVID-19 നായുള്ള പരമ്പരാഗത വൈദ്യശാസ്ത്ര മേഖലാ വിദഗ്ധ സമിതിയാണ് പാരമ്പര്യ ഔഷധത്തിന്റെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾക്കായുള്ള പ്രോട്ടോക്കോൾ അംഗീകരിച്ചത്.

അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസൃതമായി പരമ്പരാഗത മരുന്നുകളുടെ ഗുണനിലവാരം, സുരക്ഷ, ഫലപ്രാപ്തി എന്നിവ ഉറപ്പുവരുത്തുന്നതിനായി ശരിയായ ക്ലിനിക്കൽ പരീക്ഷണങ്ങൾ നടത്തപ്പെടുക എന്നതാണ് അനുമതിയിലൂടെ ഉദ്ദേശിക്കുന്നതെന്ന് ഡബ്ല്യു എച്ച് ഒ റീജിയണൽ ഓഫീസിലെ ആഫ്രിക്കയിലെ യൂണിവേഴ്സൽ ഹെൽത്ത് കവറേജ് ആൻഡ് ലൈഫ് കോഴ്സ് ക്ലസ്റ്റർ ഡയറക്ടർ ഡോ. പ്രോസ്പർ ടുമുസിം പറഞ്ഞു.

ഒരു പുതിയ മെഡിക്കൽ ഉൽപ്പന്നത്തിന്റെ സുരക്ഷയും ഫലപ്രാപ്തിയും പൂർണ്ണമായി വിലയിരുത്തുന്നതിൽ മൂന്നു ഘട്ടങ്ങളിലായുളള ക്ലിനിക്കൽ പരീക്ഷണങ്ങൾ ആവശ്യണ്.
പരമ്പരാഗത ഔഷധം സുരക്ഷിതവും ഫലപ്രദവും ഗുണനിലവാരമുള്ളതുമാണെന്ന് കണ്ടെത്തിയാൽ, അതിവേഗം വലിയ തോതിലുള്ള പ്രാദേശിക ഉൽ‌പാദനത്തിനായി ലോകാരോഗ്യ സംഘടന ശുപാർശ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ മോഡേൺ മെഡിസിൻ വിദഗ്ധർ , ആയുർവേദം ഹോമിയോപ്പതി എന്നിവയെ നിരാകരിക്കുമ്പോഴാണ് ആഫ്രിക്കയിൽ ലോകാരോഗ്യ സംഘടനയുടെ ഈ നീക്കം

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →