ന്യൂഡൽഹി: കോവിഡ് മൂലം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ട മാൽദ്വീപിന് 1840 കോടി രൂപയുടെ സാമ്പത്തിക സഹായം ഇന്ത്യ കൈമാറി. 10 വർഷത്തെ തിരിച്ചടവ് കാലാവധിയുളള വായ്പാ സഹായമാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വഴി നൽകിയത്. ഇത്തരം പ്രതിസന്ധി ഘട്ടങ്ങളിൽ ഇന്ത്യ നൽകുന്ന കൈത്താങ്ങും സൗഹൃദവും മഹത്തരമാണെന്ന് മാൽദ്വീപ് വിദേശകാര്യ മന്ത്രി പറഞ്ഞു.