ചെന്നെ: മലയാളത്തിലെ ആദ്യകാല നടി കെ.വി ശാന്തി (81) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ തമിഴ്നാട് കോടമ്പക്കത്തായിരുന്നു അന്ത്യം. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം.
1953ല്‍ പുറത്തിറങ്ങിയ പൊന്‍കതിര്‍ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തി. അള്‍ത്താര, മായാവി, കറുത്തകൈ, കാട്ടുമല്ലിക, കാട്ടുമൈന, ദേവി കന്യാകുമാരി, നെല്ല്, ലേഡി ഡോക്ടര്‍, അദ്ധ്യാപിക തുടങ്ങി അറുപതിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. 1975ല്‍ പുറത്തിറങ്ങിയ അക്കല്‍ദാമ, കാമം ക്രോധം മോഹം എന്നിവയാണ് അവസാനമായി പുറത്തിറങ്ങിയ ചിത്രങ്ങള്‍. ഏറ്റുമാനൂര്‍ സ്വദേശിനിയാണ് . വര്‍ഷങ്ങളായി കോടമ്പാക്കത്തായിരുന്നു താമസം. സംസ്കാരം ഇന്ന് വൈകിട്ട് കോടമ്പാക്കത്ത് നടത്തും

