വടകര: മത്സ്യ ബന്ധനത്തിനിടയില്‍ കടലില്‍ വീണുപോയ മത്സ്യ തൊഴിലാളി മരിച്ചു. പുറങ്കര മനയിലകത്ത് അവറാങ്കത്ത് നൗഷാദ് (50) ആണ് മരിച്ചത്. കെസിഎം ഫൈബര്‍ വളളത്തില്‍ മീന്‍പിടിക്കുന്നതിനിടെയാണ് സംഭവം. കൂടെയുളളവര്‍ രക്ഷപെടുത്താന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. നൗഷാദ് വോളിബോള്‍ താരമായിരുന്നു.
മുട്ടുങ്ങ വളപ്പില്‍ അടിക്കേരി ഉസ്‌മാന്‍റെയും മറിയുമ്മയുടേയും മകനാണ്. ഭാര്യ സുഹറ. നിഷാദ്, ശര്‍ബിന, റുഫ്‌സീന എന്നിവര്‍ മക്കളും, ഷഹാന്‍, അബ്ദുല്‍ മനാഫ് എന്നിവര്‍ മരുമക്കളുമാണ്.

