പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയില്‍ മൃതദേഹം മാറി നല്കിയ സംഭവത്തില്‍ 8 ജീവനക്കാര്‍ക്കെതിരെ നടപടി. 2 നേഴ്സ് മാരുള്‍പ്പടെ 7 താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടു. ഒരു സ്ഥിരം ജീവനക്കാരനെ സസ്പെന്റ് ചെയ്തു.പ്രാഥമീകാന്വേഷണത്തില്‍ ജീവനക്കാരുടെ വീഴ്ച ബോധ്യമായതോയെയാണ് ജില്ലാമെഡിക്കല്‍ ഓഫീസര്‍ നടപടി സ്വീകരിച്ചത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തും .
പാലക്കാട് മുന്താത്തറ സ്വദേശിനിയായ വീട്ടമ്മയുടെ മൃതദേഹത്തിന് പകരം അഗളി സ്വദേശിനിയായ യുവതിയുടെ മൃതദേഹമാണ് വിട്ടുനല്‍കിയത്. മൃതദേഹം മാറിയതറിയാതെ മുന്താത്തറ സ്വദേശിനിയുടെ സംസ്കാരവും നടത്തി. സംഭവത്തെ തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ നിന്ന് മൃതദേഹം കൈമാറുന്നതിനുളള നടപടികള്‍ കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്.

