60 വയസ് പിന്നിട്ടാൽ കര്‍ഷകര്‍ക്ക് പെന്‍ഷന്‍, ക്ഷേമ ബോർഡ് കരട് ചട്ടങ്ങൾ പൂർത്തിയായി

തിരുവനന്തപുരം: 60 വയസ് പിന്നിട്ടാൽ കര്‍ഷകര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നതിനായി ക്ഷേമ ബോര്‍ഡ് രൂപീകരിക്കുന്നു. കേരള കര്‍ഷക ക്ഷേമ ബോര്‍ഡില്‍ അംഗമാകുകയും 5 വര്‍ഷത്തില്‍ കുറയാതെ അംശദായം അടയ്ക്കുകയും ചെയ്യുന്ന കർഷകർക്കാണ് 60 വയസ്സു തികയുമ്പോള്‍ പെന്‍ഷന്‍ നല്‍കുക. ഇതിൻ്റെ കരടു ചട്ടങ്ങള്‍ തയാറായി. ക്ഷേമ ബോര്‍ഡില്‍ 18 മുതല്‍ 55 വരെ പ്രായമുള്ള 3 വര്‍ഷം വരെ കൃഷി ചെയ്തവര്‍ക്ക് ഇതില്‍ അംഗമാകാം.

ബോര്‍ഡില്‍ അംഗമാകുന്നവര്‍ക്ക് 8 ആനുകൂല്യങ്ങൾ ലഭിക്കും. മക്കളുടെ വിദ്യാഭ്യാസം, ഉപരിപഠനം, വിവാഹ ധനസഹായം, അവശത പെന്‍ഷന്‍, മരണാനന്തര ആനുകൂല്യം, പ്രസവാനുകൂല്യം, പെന്‍ഷന്‍, അപകട ഇന്‍ഷുറന്‍സ്, ചികിത്സാ സഹായം എന്നിവ. സംസ്ഥാനത്തെ മുഴുവന്‍ കര്‍ഷകരെയും ബോര്‍ഡില്‍ അംഗമാക്കാനാണു സര്‍ക്കാര്‍ തീരുമാനം

അംശദായത്തിന്റെയും വര്‍ഷത്തിന്റെയും അടിസ്ഥാനത്തിലാകും പെന്‍ഷന്‍ കണക്കാക്കുക. പെന്‍ഷന്‍ തുക എത്രയെന്നത് സംബന്ധിച്ച്‌ വ്യക്തത വന്നിട്ടില്ല.
കൃഷി അനുബന്ധ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും ഇതില്‍ അം​ഗമാവാം.100 രൂപയാണ് അം​ഗത്വം എടുക്കാന്‍ അടക്കേണ്ടത്. അംശദായമായി എത്ര തുക വേണമെങ്കിലും അംഗങ്ങളുടെ താല്‍പര്യ പ്രകാരം അടയ്ക്കാം. അംശദായമായി മിനിമം അടക്കേണ്ടത് 100 രൂപയാണ്. സര്‍ക്കാര്‍ വിഹിതമായി 250 രൂപ അടയ്ക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →