തിരുവനന്തപുരം: പ്രധാൻമന്ത്രി കിസാൻ സമ്മാൻ നിധി (പി എം-–-കിസാൻ) യോജന പദ്ധതി പ്രകാരം ആനുകൂല്യത്തിന് അർഹരായ ഭൂവുടമ–- കർഷക കുടുംബത്തെ തിരിച്ചറിയുന്നതിനും അർഹരായ ഗുണഭോക്താക്കളുടെ വിവരങ്ങൾ പി എം- –-കിസാൻ പോർട്ടലിൽ അപ്ലോഡ് ചെയ്യുന്നതിനുമുള്ള ഉത്തരവാദിത്തം സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണകൂടങ്ങളുടേതുമാണ്.
17-09–2020 വരെ പി എം കിസാൻ പോർട്ടലിൽ എൻറോൾ ചെയ്ത / അപ്ലോഡ് ചെയ്ത യോഗ്യരായ ഗുണഭോക്താക്കളുടെ എണ്ണം 11,07,62,287 ആണ്. 2019 മുതൽ ഇന്നുവരെ പി എം കിസാൻ പോർട്ടലിൽ അപ്ലോഡ് ചെയ്ത യോഗ്യരായ ഗുണഭോക്താക്കളുടെ സംസ്ഥാനാടിസ്ഥാനത്തിലുള്ള വിശദാംശങ്ങൾ അനുബന്ധം -1 ൽ നൽകിയിരിക്കുന്നു.
പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട പരാതികൾ പരിശോധിക്കുന്നതിനായി സംസ്ഥാനങ്ങൾ / കേന്ദ്ര ഭരണപ്രദേശങ്ങൾ പരാതി പരിഹാര സമിതികൾ രൂപീകരിക്കേണ്ടതുണ്ട്. കേന്ദ്ര കൃഷി, കർഷകക്ഷേമ മന്ത്രി ശ്രീ നരേന്ദ്ര സിംഗ് തോമർ രാജ്യസഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് ഇക്കാര്യങ്ങൾ അറിയിച്ചത്.

