ന്യൂഡൽഹി: കോവിഡ് മൂലം ഉണ്ടായ സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും ലോകം കരകയറണമെങ്കിൽ അഞ്ചു വർഷമെങ്കിലും വേണ്ടിവരും എന്ന് ലോക ബാങ്കിൻറെ മുഖ്യ സാമ്പത്തിക ശാസ്ത്രജ്ഞൻ കാർമൽ റെയിൻഹാർട്ട് മാഡ്രിഡിൽ നടന്ന ഒരു കോൺഫറൻസിൽ പറഞ്ഞു.
പകർച്ചവ്യാധി മൂലം ഉണ്ടായ സാമ്പത്തിക മാന്ദ്യം ദരിദ്രരാജ്യങ്ങളിൽ സമ്പന്ന രാജ്യങ്ങളെക്കാൾ അധികം ബാധിക്കുമെന്നതിനാൽ സാമ്പത്തിക അസമത്വം വർധിക്കുമെന്നും ആഗോള ദാരിദ്ര്യ നിരക്ക് കൂടുമെന്നും എന്നും അദ്ദേഹം പറഞ്ഞു. ലോക്ഡൗണുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ച എല്ലാ നിയന്ത്രണങ്ങളും എടുത്തു കളഞ്ഞതിനാൽ എത്രയും പെട്ടെന്ന് ഒരു തിരിച്ചുവരവ് ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോവിഡ് മഹാമാരി സാരമായി ബാധിച്ച മൈക്രോ ഇടത്തരം ചെറുകിട സംരംഭങ്ങൾക്ക് വായ്പ നൽകുന്നതിനായി 750 മില്യൺ ഡോളർ വായ്പയ്ക്ക് ലോകബാങ്ക് അംഗീകാരം നൽകിയിരുന്നു. സമ്പത്ത് വ്യവസ്ഥയെ 7 ശതമാനത്തിലധികം വളർച്ചയുടെ പാതയിലേക്ക് നയിക്കുവാനുള്ള പരിഷ്ക്കാരങ്ങളുമായി മുന്നോട്ടുപോകണമെന്ന് ഇന്ത്യയോട് ലോകബാങ്ക് കഴിഞ്ഞമാസം തന്നെ വ്യക്തമാക്കിയിരുന്നു. മികച്ച പരിഷ്കാരങ്ങളുടെ വ്യവസായം മെച്ചപ്പെടുത്തിയ രാജ്യങ്ങളുടെ ലോക ബാങ്കിൻറെ പട്ടികയിൽ ഇരുപതാം സ്ഥാനമാണ് ഇന്ത്യയ്ക്ക് ഉണ്ടായിരുന്നത്.

