ബംഗളൂരു: മാസം തികയാതെ വെറും 980 ഗ്രാം തൂക്കവുമായി ജനിച്ച പെണ്‍കുഞ്ഞ് കൊവിഡിനെ അതിജീവിച്ചു. ജനിച്ച് അഞ്ചാം ദിവസമാണ് കുഞ്ഞിന് കൊവിഡ് സ്ഥീരികരിച്ചത്. ബംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയിലാണ് സംഭവം. കുഞ്ഞിന് ഇപ്പോള്‍ കൊവിഡോ മറ്റ് ആരോഗ്യ പ്രശ്‌നങ്ങളോ ഇല്ലെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. മാസം തികയാതെയുള്ള ജനനമായതിനാല്‍ കുഞ്ഞ് മറ്റ് ആരോഗ്യ പ്രശ്‌നങ്ങളും നേരിട്ടിരുന്നു. ഇതിനൊപ്പമാണ് കൊവിഡും സ്ഥിരീകരിച്ചത്. ആഗസ്ത് 13ന് സ്വകാര്യ നഴ്‌സിംഗ് ഹോമിലായിരുന്നു കുഞ്ഞിന്റെ ജനനം.
ഭാരകുറവ് ഉള്ളതിനാല്‍ കുഞ്ഞിനെ വാണി വിലാസ് ആശുപത്രിയിലേക്കും അവിടെ നിന്ന് വിക്ടോറിയ ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു.പീഡിയാട്രിക് ഇന്‍സുലേഷന്‍ വാര്‍ഡിലായിരുന്ന കുഞ്ഞിനെ ഡിസ് ചാര്‍ജ് ചെയ്തതായും ആശുപത്രി അധികൃതര്‍ പറഞ്ഞു. ഡിസ്ചാര്‍ജ് ചെയ്യുമ്പോള്‍ കുട്ടി 1.2 കിലോ ഭാരത്തിലെത്തിയിട്ടുണ്ടെന്നും രാജ്യത്തെ പ്രായം കുറഞ്ഞ കൊവിഡ് രോഗിയാണിതെന്നും അവര്‍ പറഞ്ഞു.