കൊട്ടിയം: വിവാഹത്തിവല്‍ നിന്ന് വരന്‍ പിന്‍മാറിയതിനെ തുടര്‍ന്ന് വധു ആത്മഹത്യ ചെയ്ത സംഭവത്തില്‍ കുറ്റക്കാരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മഹിളാ കോണ്‍ഗ്രസ് ചാത്തന്നൂര്‍ നിയോജകമണ്ഡലം കമ്മററിയുടെ നേതൃത്വത്തില്‍ കൊട്ടിയത്ത് പ്രതിഷേധിച്ചു.
ജില്ലാ പ്രസിഡന്‍റ് ബിന്ദുജയന്‍, ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ് ബിന്‍സി വിനോദ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്‍റ് സജിമാ ഷാനവാസ് ,കോണ്‍ഗ്രസ് ബ്ലോക്ക് കമ്മറ്റി പ്രസിഡന്‍റ് സുന്ദരേശന്‍ പിളള, കൊട്ടിയം ഈസ്റ്റ് മണ്ഡലം പ്രസിഡന്‍റ് സാജന്‍, ഇരവിപുരം മണ്ഡലം പ്രസിഡന്‍റ് സുനിത, ജില്ലാ സെക്രട്ടറിമാരായ സിസിലി സ്റ്റീഫന്‍, ഹംസത്ത് ബീവി,വിജയലക്ഷ്മി ,ഗീതാ ജോര്‍ജ്, ഫൈസി ,സുലോചന, ജലജകുമാരി, മണ്ഡലം പ്രസിഡന്‍റു മാരായ സുനിത,അശ്വതി ,മിനി, സാറാമ്മ, ഷാജി എന്നിവര്‍ നേതൃത്വം നല്‍കി

