കൊല്ലം: തടസങ്ങളില്ലാതെ വൈദ്യുതി ലഭ്യമാക്കാന്‍ സൗരോര്‍ജ്ജ പദ്ധതികള്‍ വ്യാപിപ്പിക്കുമെന്ന് വൈദ്യുതി വകുപ്പു മന്ത്രി എംഎം മണി. കൊട്ടിയത്ത് നിര്‍മ്മാണം പൂര്‍ത്തൂകരിച്ച സൗരോര്‍ജ്ജ നിലയത്തിന്റെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് സമ്പൂര്‍ണ്ണ വൈദ്യുതീകരണം എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കുമെന്നും മന്ത്രി വ്യകതമാക്കി.
ഇടുക്കിയിലെ രണ്ടാം വൈദ്യുതി നിലയവും ചെറുകിട ജലസേചന പതദ്ധതികളും സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. എന്നാല്‍ സുരക്ഷിതമായ ഭാവിക്കായി പുതിയ ഊര്‍ജ്ജോത്പ്പാദന മേഖലകള്‍ കണ്ടെത്തുകയാണ് നാം. ആദ്യപടിയായി സംസ്ഥാനത്ത് 1000 മെഗാവാട്ട് വരെ സൗരോര്‍ജ്ജം ഉല്‍പ്പാദിപ്പിക്കാന്‍ വൈദ്യുതി ബോര്‍ഡ് തീരുമാനിച്ചു. പുരപ്പുറങ്ങളും, തരിശുനിലങ്ങളും, ജലസംഭരണികളും ഉപയോഗപ്പെടുത്തി സൗരോര്‍ജ്ജ പദ്ധതി വിപുലീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ഉദ്ഘാടന യോഗത്തില്‍ ജിഎസ് ലാല്‍ എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു. ആദിച്ചനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം സുബാഷ്, ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തംഗം മൈലക്കാട്ട് സുനില്‍, കെഎസ്ഇബിഎല്‍ ചെയര്‍മാനും ഡയറക്ടറുമായ എന്‍.എസ്. പിളള, ട്രാന്‍സ്മിഷന്‍ ആന്റ് സിസ്റ്റംസ് ഓപ്പറേഷന്‍ ഡയറക്ടര്‍ ഡോ. പി രാജന്‍, ചീഫ് എഞ്ചിനീയര്‍ വി.കെ. ജോസഫ്, ഇന്‍ഡിപ്പെന്‍ഡന്റ് ഡയറക്ടര്‍ ഡോ. വി. ശിവദാസന്‍ എന്നിവര്‍ പങ്കെടുത്തു.

