കൊച്ചി : സ്വർണ്ണക്കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് അറസ്റ്റ് ചെയ്ത മൂന്ന് പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കസ്റ്റംസ് രജിസ്റ്റർ ചെയ്ത കേസിൽ ഒമ്പതാം പ്രതി മുഹമ്മദ് അൻവർ, പതിമൂന്നാം പ്രതി ഷമീം, പതിനാലാം പ്രതി ജിപ്സൺ എന്നിവർക്കാണ് ജാമ്യം അനുവദിച്ചത്. എറണാകുളം എക്കണോമിക് ഓഫീസ് കോടതി കേസിലെ മുഖ്യപ്രതിയായ കെ ടി റമീസിന് ജാമ്യം അനുവദിച്ചിരുന്നു. പ്രതികളോട് എല്ലാ കാര്യങ്ങളും ചോദിച്ചറിഞ്ഞു എന്നും അവർക്ക് ജാമ്യം നൽകുന്നത് കേസിനെ ബാധിക്കുകയില്ല എന്നുമാണ് കസ്റ്റംസ് കോടതിയിൽ അറിയിച്ചിരുന്നത് . കെ ടി റമീസിന് കസ്റ്റംസ് രജിസ്റ്റർ ചെയ്ത കേസിൽ ജാമ്യം കിട്ടി എങ്കിലും എൻ ഐ എ കേസിലെ പ്രതിയായതുകൊണ്ട് ജയിലിൽ നിന്ന് പുറത്തിറങ്ങാനാകില്ല.
സ്വർണ്ണക്കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് എടുത്ത കേസിൽ മൂന്ന് പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു
