തിരുവനന്തപുരം: ബിനീഷ് കൊടിയേരിയെ വീണ്ടും ഇ.ഡി ചോദ്യം ചെയ്യും. സ്വർണക്കടത്ത് കേസിലെ പ്രതികളുമായി സാമ്പത്തിക ഇടപാട് നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കാനാണ് വീണ്ടും ചോദ്യം ചെയ്യൽ. രണ്ടാം ഘട്ട ചോദ്യം ചെയ്യലിന് മുമ്പ് സ്വപ്നയുടെയും ബിനീഷ് കോടിയേരിയുടെയും മൊഴികൾ പരിശോധിക്കും. ആദ്യ തവണ 12 മണിക്കൂർ ചോദ്യം ചെയ്തതിന് ശേഷമാണ് ബിനീഷിനെ ഇ ഡി വിട്ടയച്ചത്.
മന്ത്രി കെ.ടി ജലീലിനെ ഇ.ഡി രണ്ടാം തവണയും ചോദ്യം ചെയ്യുമെന്നാണ് ഇ.ഡിയില്‍ നിന്നും ലഭിക്കുന്ന വിവരം. കൂടാതെ എന്‍.ഐ.എയും, കസ്റ്റംസും കെ.ടി ജലീലിനെ വരും ദിവസങ്ങളില്‍ ചോദ്യം ചെയ്യുമെന്നും വിവരമുണ്ട്. ജയരാജന്‍റെ മകനെ സംബന്ധിച്ചും അന്വേഷണം തുടങ്ങി എന്നാണ് മനസ്സിലാവുന്നത്.

