പാവാടയിലോ ബുര്‍ഖയിലോ എവിടെയാണെങ്കിലും അവള്‍ക്ക് സുരക്ഷ വേണം: പീഡനത്തിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്ത് നടി മഹിറാ ഖാന്‍

ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ വര്‍ധിച്ച് വരുന്ന ബലാത്സംഗ കേസുകള്‍ക്കും കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരായ പീഡനത്തിനെതിരെ സമാധാനപരമായി നടന്ന പ്രതിഷേധത്തില്‍ പാകിസ്ഥാന്‍ നടി മഹിറ ഖാനും മറ്റ് താരങ്ങളും പങ്കെടുത്തു. എല്ലാ സ്ത്രീകള്‍ക്കും സുരക്ഷിതമായ ഒരു രാഷ്ട്രം ഞങ്ങള്‍ ആവശ്യപ്പെടുന്നു!’ ‘പാവാടയിലോ ബുര്‍ഖയിലോ അവള്‍ എവിടെയായിരുന്നാലും, സുരക്ഷ സംബന്ധിച്ച അടിസ്ഥാന അവകാശങ്ങള്‍ ഞങ്ങള്‍ ആവശ്യപ്പെടുന്നു,. എ്ന്നാണ് പ്രതിഷേധ മാര്‍ച്ചിലെ ചിത്രങ്ങള്‍ പങ്കുവച്ചു കൊണ്ട് മഹിറ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

അടുത്തിടെ ലാഹോറിലെ ഗുജ്റന്‍വാലയിലേക്ക് രണ്ട് കൊച്ചുകുട്ടികളുമായി യാത്ര ചെയ്യുകയായിരുന്ന സ്ത്രീയെ കൊള്ളയടിക്കുകയും കൂട്ടബലാത്സംഗത്തിനിരയാക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ വന്‍ പ്രതിഷേധമാണ് രാജ്യത്ത് ഉണ്ടായത്. ഇതിന്‍രെ ഭാഗമായാണ് പാക് സിനിമ, സീരയല്‍ താരങ്ങള്‍ പ്രതിഷേധം നടത്തിയത്. സെപ്റ്റംബര്‍ 10ന് നടന്ന സംഭവത്തില്‍ മക്കളുടെ മുന്നില്‍ വച്ചാണ് സ്ത്രീയെ ആക്രമിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →