ശബരിമല യുവതീപ്രവേശനത്തില്‍ ഞായറാഴ്ച്ചക്കകം സുപ്രീംകോടതി വിധിയുണ്ടാകും

ന്യൂഡല്‍ഹി നവംബര്‍ 12: ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ച വിധിയെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച റിവ്യൂ ഹര്‍ജികളില്‍ ഞായറാഴ്ചക്കകം സുപ്രീംകോടതി വിധി പറയും. നവംബര്‍ 17ന് ചീഫ് ജസ്റ്റിസ് രഞ്ചന്‍ ഗോഗോയ് വിരമിക്കുന്നതിന് മുന്‍പ് വിധിയുണ്ടാകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അയോദ്ധ്യ വിധിക്ക് ശേഷം ബുധനാഴ്ച കോടതി വീണ്ടും ചേരും. 17ന് മണ്ഡല കാലം ആരംഭിക്കും.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിച്ച് സുപ്രീംകോടതി ഭരണഘടനബഞ്ച് വിധി പ്രസ്താവിച്ചത്. അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ആര്‍എഫ് നരിമാന്‍, എഎം ഖാന്‍വില്‍കര്‍, ഡിവൈ ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവരടങ്ങിയ ബഞ്ചാണ് വിധി പ്രസ്താവിച്ചത്. ആരാധനയ്ക്ക് എല്ലാവര്‍ക്കും തുല്യാവകാശമാണെന്നായിരുന്നു ബഞ്ചിലെ ഭൂരിപക്ഷം ജഡ്ജിമാരും അഭിപ്രായപ്പെട്ടത്. എന്നാല്‍ ബഞ്ചിലെ ഏക വനിതാ ജഡ്ജായ ഇന്ദു മല്‍ഹോത്ര വിധിയോട് വിയോജിച്ചു. ഭൂരിപക്ഷത്തിനാണ് അന്ന് വിധി പ്രസ്താവിച്ചത്. വിധിയെ ചോദ്യം ചെയ്ത് 48 റിവ്യൂ ഹര്‍ജികളാണ് സമര്‍പ്പിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →