കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ ചിഹ്നമായ അരിവാള്‍ ചുറ്റിക നക്ഷത്രംത്തിനെതിരെ ബില്ലുമായി ബ്രസീലിയന്‍ പാര്‍ലമെന്‍റ് ‌

റിയോ ഡി ജനീറോ: കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ ചിഹ്നമായ അരിവാള്‍ ചുറ്റിക നക്ഷത്രം നിര്‍മ്മിക്കുന്നവരേയും ഉപയോഗിക്കുന്നവരെയും തടവിലാക്കണമെന്ന ആവശ്യവുമായി ബ്രസീലിയന്‍ പാര്‍ലമെന്‍റില്‍ ബില്ല്‌. കമ്മ്യൂണിസ്‌റ്റ്‌ ചിഹ്നം വിദ്വേഷം പരത്തുന്നതാണെന്നും ബില്ലവതരിപ്പിച്ചുകൊണ്ട്‌ ബ്രസീലിയന്‍ പ്രസിഡന്‍റിന്‍റെ മകനും ബ്രസീലിയന്‍ കോണ്‍ഗ്രസ്‌ അംഗവുമായ എഡ്വേര്‍ഡോ ബോള്‍സോനാരോ പറഞ്ഞു. ചിഹ്നത്തെ നാസികളുടെ ചിഹ്നവു മായി താരതമ്യപ്പെടുത്തിയാണ്‌ അദ്ദേഹം സംസാരിച്ചത്‌.

നാസികളും പിന്നീട്‌ കമ്മ്യൂണിസ്‌റ്റുകാരും പോളണ്ട്‌ കയ്യേറിയതിനേയും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഇവരുടെ ചെയ്‌തികളുടെ ഭാഗമായാണ്‌ ഇവിടെ കൂട്ടത്തോടെയുളള വംശഹത്യകള്‍ നടെതെന്നും ഒരു വ്യക്തി കൊല്ലപ്പെടുന്നത്‌ എങ്ങനെ കുറ്റകര മാകുന്നുവോ അതുപോലെ തന്ന ഈ ചിഹ്നങ്ങളേയും കുറ്റകൃത്യ മായി തന്നെ കണക്കാക്കാമെന്നും എഡ്വേര്‍ഡോ അഭിപ്രാ യപ്പെട്ടു.

കമ്മ്യൂണിസവുമായോ നാസിസവുമായോ ബന്ധപ്പെട്ട വ്യക്തികളുടേയോ, സംഭവങ്ങളുടേയോ, ആശയങ്ങളുടേയോ പേരിലുളള ഏതെങ്കിലും തെരുവുകള്‍, സ്‌കയറുകള്‍, പൊതുകെട്ടിടങ്ങള്‍,സ്ഥാപനങ്ങള്‍ എന്നിവയുടെ പേര്‌ മാറ്റാനും ബില്ലിലൂടെ എഡ്വേര്‍ഡോ ബോള്‍സോനോരോ നിര്‍ദ്ദേശിക്കുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →